Connect with us

Hi, what are you looking for?

Film News

സുരേഷ് ഗോപിയുടെ നായകയായി ഷീലു എബ്രഹാം!!! എസ്ജി 251 ഉടന്‍ ചിത്രീകരണം ആരംഭിക്കും

സുരേഷ് ഗോപിയുടെ നായികയായി ഷീലു എബ്രഹാം എത്തുന്നു. രാഹുല്‍ രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം എസ്ജി 251ലാണ് സുരേഷ് ഗോപിയും ഷീലുവും ഒന്നിക്കുന്നത്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രവുമാണ് ഇത്.

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ എസ്‌ജെ സൂര്യയാണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്. എസ്. ജെ സൂര്യയുടെ മലയാള അരങ്ങേറ്റ ചിത്രവുമാണ്. തമിഴില്‍ മികച്ച കഥാപാത്രങ്ങളിലൂടെ തിളങ്ങുന്ന എസ്.ജെ സൂര്യ മലയാളികളുടെയും പ്രിയ താരമാണ്. മാര്‍ക്ക് ആന്റണി, ജിഗര്‍ താണ്ട ഡബിള്‍ എക്‌സ് എന്നിവയാണ് എസ്.ജെ സൂര്യയുടെ അടുത്തിടെ റിലീസ് ചെയ്ത ശ്രദ്ധേയ ചിത്രങ്ങള്‍. നിര്‍മ്മാതാവായും ഗായകനായും സൂര്യ പ്രശസ്തനാണ്.

വീപ്പിംഗ് ബോയ് എന്ന ചിത്രത്തിലൂടെയാണ് ഷീലു സിനിമാലോകത്തെത്തിയത്. ഷീ ടാക്‌സി, കനല്‍, പുതിയ നിയമം, പുത്തന്‍ പണം, പട്ടാഭിരാമന്‍, ശുഭരാത്രി , നാലാംമുറ തുടങ്ങിയവയെല്ലാം ശ്രദ്ധേയ ചിത്രങ്ങളാണ്.

എസ്.ജി.251 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു വാച്ച് മെക്കാനിക്കായിട്ടാണ് സുരേഷ് ഗോപി ചിത്രത്തിലെത്തുന്നത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ്. സുരേഷ് ഗോപി രണ്ടു വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ചിത്രത്തിലെത്തുന്നത്.

You May Also Like