Film News

100 കോടിയുടെ സുവര്‍ണ്ണ നേട്ടത്തില്‍ കണ്ണൂര്‍ സ്‌ക്വാഡ്!!!

നൂറുകോടി നേട്ടത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ്. ക്യാമറാനാനായ റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രവുമാണ് കണ്ണൂര്‍ സ്‌ക്വാഡ്. മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രത്തിന്റെ അവിസ്മരണീയ നേട്ടം പങ്കുവച്ചത്. മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളുടെ ലിസ്റ്റില്‍ മുന്നിലെത്തിയിരിക്കുകയാണ് കണ്ണൂര്‍ സ്‌ക്വാഡ്. ആഗോള ബിസിനസ്സില്‍ കണ്ണൂര്‍ സ്‌ക്വാഡ് 100 കോടി എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നുവെന്ന് നിര്‍മ്മാതാക്കളായ മമ്മൂട്ടി കമ്പനി അറിയിച്ചു. ഈ ചരിത്ര വിജയത്തിന് പിന്നിലെ യഥാര്‍ത്ഥ പ്രേരകശക്തിയായ പ്രേക്ഷകരുടെ അചഞ്ചലമായ പിന്തുണയ്ക്ക് നന്ദിയും നിര്‍മാതാക്കള്‍ അറിയിക്കുന്നുണ്ട്.

ഛായാഗ്രാഹകന്‍ എന്ന തരത്തില്‍ നേരത്തേ പേരെടുത്തിട്ടുള്ള റോബി വര്‍ഗീസ് രാജിന്റെ സംവിധാന അരങ്ങേറ്റമായിരുന്നു കണ്ണൂര്‍ സ്‌ക്വാഡ്. പൊലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറഞ്ഞത്.
സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം അഞ്ചാം വാരത്തിലും മികച്ച സ്‌ക്രീന്‍ കൗണ്ടോടെയാണ് പ്രദര്‍ശനം തുടരുന്നത്. അഞ്ചാം വാരത്തില്‍ കേരളത്തില്‍ ചിത്രത്തിന് 130 ല്‍ അധികം സ്‌ക്രീനുകളില്‍ പ്രദര്‍ശനം നടക്കുന്നുണ്ട്.

മമ്മൂട്ടിയോടൊപ്പം കിഷോര്‍, വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, ഡോ. റോണി, ശബരീഷ്, അര്‍ജുന്‍ രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ധ്രുവന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ഛായാഗ്രഹണം മുഹമ്മദ് റാഹില്‍, എഡിറ്റിങ് പ്രവീണ്‍ പ്രഭാകര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവില്‍, മേക്കപ്പ് റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, അഭിജിത്, സൗണ്ട് ഡിസൈന്‍ ടോണി ബാബു എംപിഎസ്ഇ.

Trending

To Top