ആ കാരണം കൊണ്ട് വരുന്ന കല്യാണങ്ങളൊക്കെ വേണ്ടെന്ന് വെച്ചു ; തുറന്നു പറഞ്ഞ് ആലീസ് !

മിനിസ്ക്രീൻ രംഗത്ത് തന്റേതായ ഒരിടം കണ്ടെത്തിയ താരമാണ് ആലീസ്. ബാലതാരമായി എത്തി ഇപ്പോൾ നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ച് വരികയാണ് താരം. നിരവധി ആരാധകരുള്ള താരം സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇന്നിപ്പോൾ തന്റെ യുട്യൂബ് ചാനലിലൂടെ ആലിസ്…

മിനിസ്ക്രീൻ രംഗത്ത് തന്റേതായ ഒരിടം കണ്ടെത്തിയ താരമാണ് ആലീസ്. ബാലതാരമായി എത്തി ഇപ്പോൾ നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ച് വരികയാണ് താരം. നിരവധി ആരാധകരുള്ള താരം സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇന്നിപ്പോൾ തന്റെ യുട്യൂബ് ചാനലിലൂടെ ആലിസ് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. വിവാഹത്തെ കുറിച്ചും സജിനി പരിചയപ്പെട്ടതിനെ കുറിച്ചുമാണ് താരം പറയുന്നത്. ‘ഞങ്ങളുടെ വിവാഹം അറഞ്ചേഡ് ആണ്. രണ്ട് വര്‍ഷം മുന്‍പ് എനിക്ക് വീട്ടില്‍ വിവാഹം ആലോചിക്കുന്നുണ്ടായിരുന്നു. മാട്രിമോണിയല്‍ സൈറ്റില്‍ വരെ ആലോചന ഇട്ടിരുന്നു. അങ്ങനെ നോക്കി നോക്കി ഒന്നും ശരിയായില്ല.    തിരുവനന്തപുരം വിട്ട് പോകാന്‍ എനിക്കൊട്ടും താല്‍പര്യം ഇല്ലായിരുന്നു. എന്റെ വീട്ടില്‍ നിന്നും ഓട്ടോ പിടിച്ച് പോകാനുള്ള ദൂരം അതായിരുന്നു എന്റെ ലക്ഷ്യം. അങ്ങനെ വരുന്ന കല്യാണങ്ങളൊക്കെ വേണ്ടെന്ന് പറഞ്ഞ് വിട്ടു. ഇതേ കുറിച്ച് ഒരു സുഹൃത്തിനോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. അവരാണ് ഇങ്ങനൊരു പയ്യനുണ്ട്, നോക്കുന്നുണ്ടോന്ന് ചോദിച്ചത്.ഫോട്ടോ കാണുന്നതില്‍ കുഴപ്പമില്ലല്ലോ. അയച്ചോളാന്‍ ഞാനും പറഞ്ഞു. അങ്ങനെ ഫോട്ടോ കിട്ടി. ഒപ്പം പുള്ളിക്കാരന്റെ കുറച്ച് ടിക് ടോക് വീഡിയോസും ഉണ്ടായിരുന്നു.അതിലൊരു വീഡിയോ പെങ്ങളുടെ കൂടെ ഉള്ളതാണ്. അത് കണ്ടപ്പോഴാണ് എനിക്ക് ആളെ ഇഷ്ടമായത്. അങ്ങനെ എന്റെ ഫോട്ടോ പുള്ളിയ്ക്കും കാണിച്ച് കൊടുത്തു. ഞാന്‍ സീരിയലില്‍ അഭിനയിക്കുന്ന കാര്യം അറിയില്ലായിരുന്നു. പരസ്പരം സംസാരിച്ച് കുറച്ച് കഴിഞ്ഞപ്പോഴാണ് സീരിയല്‍ ആര്‍ട്ടിസ്റ്റ് ആണെന്ന കാര്യം അറിയുന്നത്. ആദ്യം ഇന്‍സ്റ്റാഗ്രാമിലൂടെയാണ് മെസേജ് അയച്ചത്. ചിരിച്ചോണ്ടിരിക്കുന്ന ഫോട്ടോ ഇന്‍സ്റ്റയില്‍ ഇട്ടപ്പോള്‍ ഞാന്‍ കരുതി പാവമാണ്. അങ്ങനെ ഞങ്ങള്‍ രണ്ടാളും മെസേജ് അയച്ചു. കുഴപ്പമില്ലെന്ന് എനിക്ക് തോന്നി. രണ്ടാളുടെയും വീട്ടിലും പറഞ്ഞു. അതിനിടെ നേരിട്ട് ഒരു ദിവസം കണ്ടു.’