മമ്മൂക്കയ്ക്ക് ഒപ്പവും വിജയം ആവര്‍ത്തിക്കട്ടെ..!! പ്രാര്‍ത്ഥനയോടെ അന്‍സിബ..

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അന്‍സിബ. അവതാരികയായും പ്രേക്ഷകരുടെ മുന്നില്‍ എത്തിയ താരം ദൃശ്യം എന്ന ജീത്തു ജേക്കബ് സംവിധാനം ചെയ്ത സിനിമയിലൂടെ മോഹന്‍ലാലിന്റെ മകളുടെ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശസ്തി നേടി. സിനിമയില്‍ മികച്ച…

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അന്‍സിബ. അവതാരികയായും പ്രേക്ഷകരുടെ മുന്നില്‍ എത്തിയ താരം ദൃശ്യം എന്ന ജീത്തു ജേക്കബ് സംവിധാനം ചെയ്ത സിനിമയിലൂടെ മോഹന്‍ലാലിന്റെ മകളുടെ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശസ്തി നേടി. സിനിമയില്‍ മികച്ച അഭിനയം തന്നെ ആയിരുന്നു നടി കാഴ്ച്ച വെച്ചത്. മോഹന്‍ലാലിനൊപ്പം ഒരു വലിയ ഹിറ്റ് സിനിമയുടെ ഭാഗമാകാന്‍ ഭാഗ്യം ലഭിച്ച നടികൂടിയായ അന്‍സിബയുടെ ഏറ്റവും പുതിയ ചിത്രം ഇനി മമ്മൂക്കയുടെ കൂടെയാണ്… സിബിഐ ദ ബ്രെയിന്‍ എന്ന സിനിമയിലാണ് താരം ഒരു കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നത്.

ഇപ്പോിതാ ഒരു പ്രമുഖ മാസികയ്ക്ക് നടി നല്‍കിയ അഭിമുഖത്തില്‍ ഈ സിനിമയെ കുറിച്ചും ദൃശ്യം സിനിമയെ കുറിച്ചും അന്‍സിബ പറഞ്ഞ വാക്കുകളാണ് ജനശ്രദ്ധ നേടുന്നത്… ദൃശ്യം ഒന്നാം ഭാഗം കഴിഞ്ഞ് കുറേ ഓഫറുകള്‍ വന്നെങ്കിലും അവസാന നിമിഷം അവര്‍ക്ക് കണ്‍ഫ്യൂഷനാകും, ‘അന്‍സിബ ഒരു കൊച്ചായല്ലേ ആളുകളുടെ മനസ്സിലുള്ളത്. വലിയ ക്യാരക്ടര്‍ കൊടുത്താല്‍ പ്രേക്ഷകര്‍ സ്വീകരിക്കുമോ’ എന്ന്..

എന്നാല്‍ ദൃശ്യം രണ്ടാം ഭാഗം പുറത്ത് വന്നപ്പോള്‍ അതെല്ലാം മാറി എന്നാണ് നടി പറയുന്നത്. ഇപ്പോഴിതാ സിബിഐ ദ ബ്രെയിനില്‍ ഒരു പ്രധാന കഥാപാത്രത്തില്‍ തന്നെയാണ് താരം എത്തുന്നത്. ചിത്രത്തില്‍ ഒരു സി.ബി.ഐ ഓഫീസറുടെ വേഷത്തിലാണ് താരമെത്തുക.

”മമ്മൂക്കയ്‌ക്കൊപ്പം ആദ്യമായാണ് അഭിനയിക്കുന്നതെന്നും. ലാലേട്ടനൊപ്പം ഒരു ചരിത്രവിജയത്തിന്റെ ഭാഗമായത് പോലെ. മമ്മൂക്കയ്‌ക്കൊപ്പവും അതാവര്‍ത്തിക്കട്ടേ എന്നാണ് പ്രാര്‍ഥനയെന്നും അന്‍സിബ പറയുന്നു.