Film News

സുരേഷ് ഗോപിയുടെ ബിഗ്ബജറ്റ് ചിത്രം..!! പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം..!!

മലയാള സിനിമയുടെ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയുടെ ആരാധകര്‍ക്ക് ഇനി ആകാംക്ഷയുടെ മണിക്കൂറുകളാണ്. ഒരിടവേളയ്ക്ക് ശേഷമുള്ള തിരിച്ചു വരവില്‍ സുരേഷ് ഗോപിയ്ക്ക് കൈനിറയെ സിനിമകളാണ്. ഇപ്പോഴിതാ സുരേഷ് ഗോപിയെ കേന്ദ്ര കഥപാത്രമായി ഒരുക്കുന്ന ബിഗ്ബജറ്റ് ചിത്രത്തിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ഇനി ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ദിനങ്ങള്‍ എന്ന് കുറിച്ചുകൊണ്ട് സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം ഒറ്റക്കൊമ്പന്റെ പോസ്റ്റര്‍ ഈസ്റ്റര്‍ ദിനത്തില്‍ പുറത്ത് വന്നിരുന്നു. ഇതോടെ ആരാധകര്‍ വലിയ ആവേശത്തിലായിരുന്നു. മാത്യു തോമസ് ആണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ഇതൊരു ബിഗ് ബജറ്റ് സിനിമയാണ്. ജിബു ജേക്കബിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ഇന്ന് വൈകീട്ട് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ വെച്ചാണ് നടക്കുക എന്നാണ് വിവരം. മെഗാ ഫാഷന്‍ ഷോ പരിപാടികളും ടൈറ്റില്‍ ലോഞ്ചിന്‌റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

തോമസ് തിരുവല്ല ഫിലീംസിന്റെ ബാനറില്‍ ഡോ. റോയ് സി.ജെയും തോമസ് തിരുവല്ലയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത് എന്നും വിവരങ്ങള്‍ പുറത്ത് വരുന്നുണ്ട്.

Trending

To Top