പഞ്ചവർണ പൈങ്കിളിപ്പെണ്ണേ.. കിടിലൻ ഭാവങ്ങളുമായി ഭാവങ്ങളിൽ അനുശ്രീ

ലാൽ ജോസിന്റെ ‘ഡയമണ്ട് നെക്ലസി’ലൂടെ കലാമണ്ഡലം രാജശ്രീയായി സിനിമ പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ നടിയാണ് അനുശ്രീ. ഒട്ടേറെ സിനിമകളിലെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങിയ നടി സമൂഹമാധ്യമങ്ങളിലും സജീവമാണ്. അനുശ്രീ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളൊക്കെ…

ലാൽ ജോസിന്റെ ‘ഡയമണ്ട് നെക്ലസി’ലൂടെ കലാമണ്ഡലം രാജശ്രീയായി സിനിമ പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ നടിയാണ് അനുശ്രീ. ഒട്ടേറെ സിനിമകളിലെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങിയ നടി സമൂഹമാധ്യമങ്ങളിലും സജീവമാണ്. അനുശ്രീ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളൊക്കെ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുന്നത്.

ഇപ്പോഴിതാ, മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഗാനത്തിന് ചുവടുവയ്ക്കുകയാണ് അനുശ്രീ. സല്ലാപത്തിലെ ‘പഞ്ചവർണ പൈങ്കിളിപ്പെണ്ണേ, ഇന്നെനിക്കൊരു ദൂത് പോകാമോ… ‘ എന്ന ഗാനത്തിനാണ് നടി ചുവടുവയ്ക്കുന്നത്. അനുശ്രീ തന്‌റെ ഇൻസ്റ്റഗ്രമിലാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോയുടെ ക്യാപ്ഷൻ പഞ്ചവർണ പൈങ്കിളിപ്പെണ്ണേ, ഇന്നെനിക്കൊരു ദൂത് പോകാമോ എന്നായിരുന്നു.

റെഡ് വൈൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, ഇതിഹാസ, മഹേഷിന്റെ പ്രതികാരം, മൈ സാന്റ, പ്രതി പൂവൻകോഴി തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത കള്ളനും ഭഗവതിയുമാണ് അനുശ്രീ ഒടുവിൽ അഭിനയിച്ച സിനിമ. അടുത്തിടെ തനിക്ക് കല്യാണം കഴിക്കാൻ പേടിയാണന്ന് താരം പറഞ്ഞിരുന്നു.

 

View this post on Instagram

 

A post shared by Anusree (@anusree_luv)