Connect with us

Hi, what are you looking for?

Film News

പുഷ്പ: ദി റൂള്‍ 2024 പകുതിയോടെ തിയ്യേറ്ററില്‍!! സാറ്റലൈറ്റ് അവകാശം വിറ്റത് 60 കോടിയ്ക്ക്

അല്ലു അര്‍ജ്ജുന്‍ നായകനായ പുഷ്പ: ദി റൈസ് വന്‍ വിജയമായിരുന്നു. അതിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസിന് കാത്തിരിക്കുകയാണ് ആരാധകലോകം. 2024 പകുതിയോടെ പുഷ്പ: ദി റൂള്‍ ആരാധകരിലേക്ക് എത്താനിരിക്കുകയാണ്.

പുഷ്പ: ദി റൈസ് ആഗോളതലത്തില്‍ തന്നെ റെക്കോര്‍ഡ് കളക്ഷനാണ് നേടിയിരുന്നത്. രണ്ടാം ഭാഗവും ഏറ്റെടുക്കാന്‍ നിരവധി നിര്‍മ്മാണ കമ്പനികള്‍ മുന്നോട്ടുവന്നിരിക്കുകയാണ്. പുഷ്പയും അല്ലു അര്‍ജുനും ബ്രാന്‍ഡായി തന്നെ മാറിയിരിക്കുകയാണ്.

പുഷ്പ: ദി റൂള്‍ എത്തുമ്പോള്‍ തിയേറ്റര്‍ വിതരണാവകാശം മാത്രമല്ല സാറ്റലൈറ്റ് വിതരണവും കോടികള്‍ക്കാണ് വിറ്റഴിഞ്ഞിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ആഗോള സംഗീത അവകാശവും ഹിന്ദി സാറ്റലൈറ്റ് ടിവി വിതരണാവകാശവും ഭൂഷണ്‍ കുമാറിന് 60 കോടിക്ക് വിറ്റിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

വിദേശ ഭാഷകള്‍ ഉള്‍പ്പെടെ 50 മുതല്‍ 60 കോടി രൂപ വരെ നല്‍കിയാണ് ഭൂഷണ്‍ കുമാര്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടീ സീരീസാണ് ‘പുഷ്പ: ദി റൂളി’നൊപ്പം ഡിഎസ്പി രചിക്കുന്ന ഗാനങ്ങള്‍ ആഗോള പ്ലാറ്റ്ഫോമിലേക്കെത്തിക്കുന്നത്. രക്ത ചന്ദന കടത്തുകാരനായ പുഷ്പരാജിന്റെ വളര്‍ച്ചയാണ് ആദ്യ ഭാഗം പറഞ്ഞത്. രശ്മിക മന്ദാനയാണ് പുഷ്പ 2വിലും നായികയായി എത്തുന്നത്.

You May Also Like