ദിലീപിന് ജയിലിലേയ്ക്ക് മടങ്ങാം: നിര്‍ണ്ണായക നീക്കത്തിന് ക്രൈംബ്രാഞ്ച്: കാവ്യയുടെ കാര്യത്തിലും ഉടന്‍ തീരുമാനം

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം വിചാരണ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കേസില്‍ ദിലീപ് എട്ടാം പ്രതിയാണ്. ദിലീപിന്റെ സ്വാധീനവും ഇതുവരെ ലഭിച്ച നിര്‍ണ്ണായക വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ജാമ്യം…

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം വിചാരണ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കേസില്‍ ദിലീപ് എട്ടാം പ്രതിയാണ്. ദിലീപിന്റെ സ്വാധീനവും ഇതുവരെ ലഭിച്ച നിര്‍ണ്ണായക വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ജാമ്യം റദ്ദാക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. അതേസമയം, നടി കാവ്യ മാധവനെ അടുത്ത ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്യാനിരിക്കെ ദിലീപിന്റെ ജാമ്യം റദ്ദക്കാനുള്ള നീക്കം നിര്‍ണ്ണായകമാകും.

കേസില്‍ അന്വേഷണം അന്തിമ ഘട്ടത്തിലേയ്ക്ക് നീങ്ങുന്നുവെന്ന സൂചനയാണ് അന്വേഷണ സംഘം നല്‍കുന്നത്. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാണിക്കുന്നു. ദിലീപിന് മുമ്പ് ജാമ്യം നല്‍കുന്നതിനെ അന്വേഷണ സംഘം എതിര്‍ത്തിരുന്നു.

ദിലീപിനെ പോലൊരാള്‍ പുറത്തിറങ്ങിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു വാദം. എന്നാല്‍ ദിലീപിന് ജാമ്യം നല്‍കിയ കോടതി, ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാല്‍ അന്വേഷണ സംഘത്തിന് വിചാരണ കോടതിയെ സമീപിക്കാമെന്ന് അറിയിച്ചിരുന്നു. ഈ സാധ്യത ഉപയോഗപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

ദിലീപ് തന്റെ ഫോണുകളിലെ രേഖകള്‍ മുംബൈ ആസ്ഥാനമായ സ്വകാര്യ ലാബിന്റെ സഹായത്തോടെ നശിപ്പിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പിന്നാലെ നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ ദിലീപിന്റെ മൊബൈലില്‍നിന്നും ചില നിര്‍ണ്ണായക രേഖകള്‍ അന്വേഷണ സംഘം കണ്ടെത്തി.

പിന്നാലെ കേസിലെ ചില നിര്‍ണ്ണായക വിവരങ്ങള്‍ കോടതിയില്‍നിന്നും ചോര്‍ന്നതായും, ഇത് ദിലീപിന് ലഭിച്ചതായും കണ്ടെത്തി. കേസില്‍ പല സാക്ഷികളും കൂറുമാറിയിരുന്നു. ഇതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് പദ്ധതിയിട്ടതായ വെളിപ്പെടുത്തലുകളും പുറത്തുവന്നു. ഇവയെല്ലാം ജാമ്യം റദ്ദാക്കുന്നതിനുള്ള കാരണങ്ങളായി അന്വേഷണ സംഘം കോടതിയില്‍ ബോധിപ്പിക്കുമെന്നാണ് സൂചന.

murder conspiracy-case-dileep-at-high-court

 

അതേസമയം, അവസാനമായി പുറത്തുവന്ന ഓഡിയോ സന്ദേശങ്ങളില്‍ കാവ്യ മാധവന് ആക്രമണത്തിന് ഇരയായ നടിയോട് മുന്‍വൈരാഗ്യം തോന്നിയിരുന്നതായ സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കാവ്യയുടെ മൊഴിയെടുക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. തുടര്‍ന്ന് നടക്കുന്ന അന്വേഷണത്തില്‍ കാവ്യയുടെ പങ്ക് തെളിഞ്ഞാല്‍ കേസ് മറ്റൊരു ദിശയിലേയ്ക്ക് നീങ്ങുമെന്നും സൂചനയുണ്ട്.

ദിലീപിന്റേത് എന്ന രീതിയില്‍ പുറത്തുവന്ന ഓഡിയോ സന്ദേശങ്ങളില്‍ ഒരു സ്ത്രീയെക്കുറിച്ച് പരാമര്‍ശമുണ്ട്. ആ സ്ത്രീ കാവ്യ ആണോ എന്നതും സംശയമുണര്‍ത്തുന്നു.