‘ഭര്‍ത്താക്കന്മാരെ കണ്ണും അടച്ചു കയറൂരി വിടുന്ന പെണ്ണുങ്ങളോട് സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട’ സീമ

മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് സീമ വിനീത്. ട്രാന്‍സ്ജന്‍ഡര്‍ വ്യക്തിയായ സീമ ഒരുപാട് വെല്ലുവിളികളെ മറി കടന്നാണ് ഇന്നത്തെ താരത്തിലേക്ക് എത്തുന്നത്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി സീമ പങ്കുവെക്കാറുണ്ട്. ആണായി ജനിച്ച് പെണ്ണായി…

മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് സീമ വിനീത്. ട്രാന്‍സ്ജന്‍ഡര്‍ വ്യക്തിയായ സീമ ഒരുപാട് വെല്ലുവിളികളെ മറി കടന്നാണ് ഇന്നത്തെ താരത്തിലേക്ക് എത്തുന്നത്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി സീമ പങ്കുവെക്കാറുണ്ട്. ആണായി ജനിച്ച് പെണ്ണായി മാറിയ സീമ ഇന്ന് സോഷ്യല്‍ മീഡിയയിലും താരമാണ്. എന്നാലിതാ തനിക്ക് മെസേജ് അയച്ച ഒരാളുടെ കള്ളത്തരം പൊളിച്ചടുക്കിയിരിക്കുകയാണ് താരമിപ്പോള്‍.

‘ഞാന്‍ ചേച്ചിയെ കല്യാണം കഴിച്ചോട്ടെ’ എന്ന ചോദ്യവുമായെത്തിയ ആരാധകനു സീമ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അനീഷ് എന്ന ഒരാളാണ് ഇന്‍സ്റ്റഗ്രാമിലൂടെ വിവാഹ അഭ്യര്‍ത്ഥന നടത്തിയത്.

വിവാഹിതനായ വ്യക്തിയാണ് അനീഷ്. അത് തുറന്നു കാട്ടിയാണ് സീമയുടെ വിമര്‍ശനം. ‘ഇയാളുടെ കല്യാണം ആദ്യം തന്നെ കഴിഞ്ഞതാണ്. എന്നിട്ടാണ് ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയോട് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നത്. ആദ്യം ആ പെണ്‍കുട്ടിയെ മര്യാദയ്ക്ക് നോക്കൂ എന്നിട്ട് ആവാം അടുത്ത കല്യാണം’ എന്നു സീമ അനീഷിന്റെ പ്രൊഫൈലിന്റെയും മെസേജിന്റെയും സ്‌ക്രീന്‍ ഷോട്ട് സഹിതം പോസ്റ്റ് ചെയ്ത് കുറിച്ചു.

കല്യാണം കഴിക്കാം കല്യാണം കഴിക്കട്ടെ എന്നൊക്കെ പറഞ്ഞു വരുന്ന ചേട്ടന്മ്മാരോടാണ് അല്ല നിങ്ങൾക്ക് അത്രയും മുട്ടി നിക്കുവാണെന്നു അറിഞ്ഞില്ല പിന്നെ ആദ്യം കെട്ടിയ ഭാര്യയെ നന്നായി പോറ്റാൻ നോക്കു എന്നിട്ട് അടുത്തൊന്നിനെ പോറ്റാൻ നടക്കു എന്തെ കല്യാണം കഴിഞ്ഞു നിനക്കൊക്കെ മൂന്നു മാസം തികയും മുന്നേ മടുത്തോ കെട്ടിയ പെണ്ണുങ്ങളെ എന്തിനാണ് പുന്നാര മക്കളെ നീയൊക്കെ ഓരോ പെണ്ണുങ്ങളുടെ ജീവിതം തുലക്കാൻ നടക്കുന്നത് നിനക്കോക്കെ മൂക്കിന് താഴെ നാല് രോമം വന്നെന്നും പറഞ്ഞു വലിയ ആണ് കളിച്ചും സദാചാരം പറഞ്ഞും ആണല്ലോ പബ്ലിക്ന്റെ മുന്നിൽ നല്ലവൻ ചമഞ്ഞുള്ള നടപ്പ് അണ്ടർ ഗ്രൗണ്ടിൽ ഇതാണ് പരിപാടികൾ
ഇനി ഭർത്താക്കന്മാരെ കണ്ണും അടച്ചു കയറൂരി വിടുന്ന പെണ്ണുങ്ങളോട് സൂക്ഷിച്ചാൽ ദുഖിക്കേണ്ട 🙂
NB എനിക്ക് മണിയറ ഒരുക്കാനും കതിർമണ്ഡപം ഒരുക്കാനും ആരും വിഷമിക്കണ്ട
പിന്നെ കളി തരാൻ ആങ്ങള ചമഞ്ഞു ആദ്യം ചേച്ചി വിളിയുമായി വരുന്ന സോഷ്യൽ മീഡിയ ആങ്ങളമാരോട് @an._ee._sh._ ആദ്യം ചേച്ചി എന്ന വാക്കിന്റെ അർഥം പോയി പഠിക്കു മൈരുകളെ