‘വളരെ സീരിയസ് ആയി സിനിമ സ്വപ്നം കാണുന്നവര്‍ മാത്രം വരുക., നേരം പോക്കിന് തീരെ സമയമില്ല’ സംവിധായകന്‍

മികച്ച സൃഷ്ടികള്‍ സമ്മാനിക്കാന്‍ ശേഷി ഉള്ള എഴുത്തുകാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കൊരു അവസരവുമായി സംവിധായകന്‍ അഖില്‍ മാരാര്‍. വളരെ സീരിയസ് ആയി സിനിമ സ്വപ്നം കാണുന്നവര്‍ മാത്രം വരുക.. നേരം പോക്കിന് തീരെ സമയമില്ലെന്നും…

akhil marar fb post viral

മികച്ച സൃഷ്ടികള്‍ സമ്മാനിക്കാന്‍ ശേഷി ഉള്ള എഴുത്തുകാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കൊരു അവസരവുമായി സംവിധായകന്‍ അഖില്‍ മാരാര്‍. വളരെ സീരിയസ് ആയി സിനിമ സ്വപ്നം കാണുന്നവര്‍ മാത്രം വരുക.. നേരം പോക്കിന് തീരെ സമയമില്ലെന്നും സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സംവിധായകന്റെ വാക്കുകള്‍

ഇന്റർവെൽ വരെ എഴുതി വന്ന എന്റെ പുതിയ പ്രോജെക്ടിന് ഇപ്പോൾ ഷൂട്ട് നടന്ന് കൊണ്ടിരിക്കുന്ന ഒരു വലിയ സിനിമയുടെ കഥയുമായി വലിയ സാമ്യം ഉള്ളതിനാൽ
കണ്ഫൂഷൻ അടിച്ചിരിക്കുന്ന എന്നോട് എന്നാണ് ചേട്ടാ പുതിയ പ്രോജക്ട് എന്ന് ചോദിച്ചാൽ എന്ത് പറയും….
എണ്ണയിൽ വറുത്തു കോരി എടുക്കും പോലെ ഉണ്ടാക്കാവുന്നതല്ലോ സിനിമ..
അതിന് നല്ലൊരു കഥ വേണം..
ആ കഥ ഇത് വരെ ആരും പറയാത്തത് ആയിരിക്കണം..നിലവിൽ ആരും ചിന്തിക്കാത്തത് കൂടിയാവണം..
അതിന് അനുയോജ്യരായ നടി നടന്മാരെ വേണം…അത് നിർമ്മിക്കാൻ നല്ലൊരു നിർമാതാവിനെ വേണം..
നിലവിൽ കഥയും നിർമാതാവും ഉണ്ട്..
കഥാപാത്രങ്ങൾക്ക് അനുയോജ്യരായ നടന്മാരോട് നിലവിലെ സാഹചര്യത്തിൽ കഥ പറയണമെങ്കിൽ തന്നെ മാസങ്ങൾ വേണ്ടി വരും..
അവർക്ക് അത് ഇഷ്ട്ടപ്പെട്ടാൽ 2 വർഷത്തിനുള്ളിൽ ഷൂട്ട് തുടങ്ങാൻ കഴിയും എന്നതാണ് ഏറെക്കുറെ യാഥാർഥ്യം..
അപ്പോഴാണ് അടുത്ത വർഷം ഷൂട്ട് തുടങ്ങാം എന്ന പ്ലാനിൽ എഴുതി വന്ന കഥയ്ക്ക് ഇങ്ങനെ ഒരു പണി എനിക്ക് കിട്ടിയത്..
ഇനിയിപ്പോ ആ സിനിമ ഇറങ്ങും വരെ കാത്തിരിക്കാം..
ഈ മാസം അവസാനത്തോടെ താത്വികം ആമസോണിൽ റിലീസ് ആവാൻ സാധ്യത ഉണ്ട്..
അത് കൊണ്ട് എഴുത്തിൽ പൂർണമായും ശ്രദ്ധിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല..
നിരവധി പേർ കഥ പറയാൻ എന്നോട് അവസരം ചോദിച്ചിട്ടുണ്ട്..ആരുടെയും കഥ ഞാൻ കേട്ടിട്ടില്ല..
2 കാരണം കൊണ്ടാണ്..
ഒന്ന് ഞാൻ എഴുതുന്ന ഒരാളാണ്..
രണ്ടാമത്തെ കാരണം ഏതെങ്കിലും കാരണം കൊണ്ട് നിങ്ങളിൽ ഒരാൾ പറയുന്ന കഥ എൻറെ മനസ്സിൽ ഉള്ളതാണെങ്കിൽ പിന്നീട് എനിക്കത് എഴുതാൻ കഴിയില്ല എന്നതിനാൽ..
എന്നാൽ ഇപ്പോൾ കുറച്ചു ബിസിനസ് കാര്യങ്ങളിൽ ശ്രദ്ധ ആയത് കൊണ്ടും ജീവിക്കാൻ പ്രശസ്തി പോര എന്ന സത്യം തിരിച്ചറിഞ്ഞത് കൊണ്ടും സാമ്പത്തികമായി ശക്തനാകുക എന്ന ലക്ഷ്യം കൂടിയാണ്..
അടുത്ത വർഷം അവസാനത്തോടെ സുഹൃത്തുക്കളുമായി ചേർന്ന് ഒരു നിർമ്മാണ കമ്പനി തുടങ്ങണം..
അത് കൊണ്ട് എഴുതാനുള്ള ഉഴപ്പ് കൂടി വരുന്നതിനാലും ഏതെങ്കിലും ഒരു കോണിൽ അവസരം ലഭിച്ചാൽ മികച്ച സൃഷ്ടികൾ സമ്മാനിക്കാൻ ശേഷി ഉള്ള എഴുത്തുകാർ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കൊരു അവസരം ഞാൻ മൂലം ലഭിക്കുമെങ്കിലും ലഭിക്കട്ടെ എന്ന ചിന്തയിലും നിങ്ങളുടെ കഥകൾ കേൾക്കാൻ ഞാൻ തയ്യാറാണ്..
എനിക്ക് സംവിധാനം ചെയ്യാൻ കഴിയുന്നതാണെങ്കിൽ ഞാൻ ചെയ്യും അതല്ല എങ്കിൽ മുന്നോട്ട് പോകാനുള്ള മാർഗം കാട്ടി തരും..
താൽപ്പര്യം ഉള്ളവർ മെസ്സേജ് അയയ്ക്കുക..
NB: വളരെ സീരിയസ് ആയി സിനിമ സ്വപ്നം കാണുന്നവർ മാത്രം വരുക..
നേരം പോക്കിന് തീരെ സമയമില്ല..
Send synopsis to [email protected]