എനിക്ക് ഇങ്ങനെ ഒരു പ്രശ്‌നം ഉണ്ട്.. അന്ന് ചേട്ടന്‍ പനിച്ച് വിറച്ചു.. അനുഭവം തുറന്ന് പറഞ്ഞ് ഭാവന..!

സിനിമാ ആസ്വാദകരുടെ പ്രിയങ്കരിയായ നടിയാണ് ഭാവന. വര്‍ഷങ്ങള്‍ക്കിപ്പുറം മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ പ്രമുഖ ചാനല്‍ പരിപാടിയ്ക്ക് വന്ന നടി തന്റെ ജീവിതത്തിലെ ഓരോ…

സിനിമാ ആസ്വാദകരുടെ പ്രിയങ്കരിയായ നടിയാണ് ഭാവന. വര്‍ഷങ്ങള്‍ക്കിപ്പുറം മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ പ്രമുഖ ചാനല്‍ പരിപാടിയ്ക്ക് വന്ന നടി തന്റെ ജീവിതത്തിലെ ഓരോ കഥകളും ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. അതില്‍ തനിക്കുള്ള ഒരു വലിയ പ്രശ്‌നത്തെ കുറിച്ചാണ് ഭാവന തുറന്ന് പറഞ്ഞിരിക്കുന്നത്. താന്‍ ഭയങ്കരമായ മടിയുള്ള കൂട്ടത്തിലാണ് എന്നാണ് ഭാവന പറയുന്നത്..

ഭക്ഷണം കഴിക്കുന്നത് ഒഴിച്ചാല്‍ എനിക്ക് എന്ത് ചെയ്യാനും മടിയാണ് എന്ന് ഭാവന പരിപാടിയില്‍ വെച്ച് പറയുന്നു. ഇതേ കുറിച്ച് ജീവിതത്തില്‍ സംഭവിച്ച ഒരു കഥയും നടി പ്രേക്ഷകരുമായി പങ്കുവെച്ചു.. ഒരിക്കല്‍ ഷൂട്ടിംഗിന് പോയപ്പോള്‍ സംഭവിച്ച കാര്യത്തെ കുറിച്ചാണ് നടി പറഞ്ഞത്.. ഭാവനയുടെ വാക്കുകളിലേക്ക്.. ഷൂട്ടിംഗിന് അന്ന് കൂട്ടുവന്നത് ചേന്‍ ആയിരുന്നു.. ഷൂട്ടിംഗ് കഴിഞ്ഞ് പിറ്റേന്ന് രാവിലെ പുലര്‍ച്ചെ വീണ്ടും സെറ്റില്‍ എത്തേണ്ടത് കൊണ്ട് ഞാന്‍ കിടന്നുറങ്ങി.. അപ്പോള്‍ ചേട്ടന്‍ ഉറങ്ങിയിരുന്നില്ല.. കുറച്ച് കഴിഞ്ഞപ്പോള്‍ ചേട്ടന് ഭയങ്കരമായി പനിക്കാന്‍ തുടങ്ങി..

ഒപ്പം വിറയലും.. എന്നെ ഒരുപാട് വിളിച്ചു എങ്കിലും ഞാന്‍ എഴുന്നേറ്റില്ല.. പനിയാണ് എനിക്ക് ഒട്ടും വയ്യെന്ന് ചേട്ടന്‍ പറഞ്ഞിട്ടും ഞാന്‍ അനങ്ങിയില്ല.. ശരിക്കും ചേട്ടന് സംസാരിക്കാന്‍ പോലും വയ്യായിരുന്നു.. പക്ഷേ.. എഴുന്നേറ്റാല്‍ എന്റെ ഉറക്കം നഷ്ടപ്പെടും എന്ന് കരുതി ഞാന്‍ മടി കാരണം എഴുന്നേറ്റില്ല.. പിന്നേയും ചേട്ടന്‍ വയ്യാതെ വിളിച്ചപ്പോള്‍ ചേട്ടന്‍ അമ്മയെ വിളിക്കാന്‍ പറഞ്ഞു.. അപ്പോള്‍ ഞാന്‍ സാരമില്ലെന്ന് പറഞ്ഞ് ഉറങ്ങാന്‍ പറഞ്ഞു..

പക്ഷേ, ചേട്ടന് പനി കൂടി പിന്നെ അമ്മയെ വിളിച്ച് കാര്യം പറയുകയും.. സെറ്റില്‍ നിന്ന് ആളുകള്‍ വന്ന് ഹോസ്പിറ്റലില്‍ കൊണ്ടു പോവുകയും ചെയ്തു.. അന്ന് എനിക്ക് എന്റെ ഉറക്കം നഷ്ടപ്പെട്ടത് ഓര്‍ക്കാന്‍ പോലും സാധിക്കില്ലായിരുന്നു.. അത്രയ്ക്ക് മടിയുള്ള കൂട്ടത്തിലാണ് ഞാന്‍ എന്നാണ് ഭാവന പറഞ്ഞത്… ഹോസ്പിറ്റലില്‍ കൊണ്ടുപോയപ്പോഴാണ് അറിഞ്ഞത് ചേട്ടന് ജോന്‍ഡിസ് ആണെന്നും.
ഈ കഥ ഇപ്പോഴും ചേട്ടന്‍ പറയും എന്നും ഭാവന പറയുന്നു.