‘അമ്മയുടെ കരുതലില്‍ നിന്ന് മാധവ് സുന്ദറിന്റെ സ്വപ്നം പൂവണിയുന്നു’- മാധവ് പറയുന്നു

ഗോപി സുന്ദറിന്റെയും പ്രിയയുടെയും മകനായ മാധവ് പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. അച്ഛന്റെ പാതയില്‍ സംഗീതത്തിലൂടെയാണ് മാധവിന്റെ യാത്ര. തന്റെ വിശേഷങ്ങളെല്ലാം മാധവ് സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. തന്റെ ഗുരുവായ ഔസേപ്പച്ചനൊപ്പം മകന്‍ മാധവ് ഇരിക്കുന്ന ഫോട്ടോ ഗോപി…

ഗോപി സുന്ദറിന്റെയും പ്രിയയുടെയും മകനായ മാധവ് പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. അച്ഛന്റെ പാതയില്‍ സംഗീതത്തിലൂടെയാണ് മാധവിന്റെ യാത്ര. തന്റെ വിശേഷങ്ങളെല്ലാം മാധവ് സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. തന്റെ ഗുരുവായ ഔസേപ്പച്ചനൊപ്പം മകന്‍ മാധവ് ഇരിക്കുന്ന ഫോട്ടോ ഗോപി സുന്ദറും മുന്‍പ് പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ ഗോപി സുന്ദറും അമൃതയും പട്ടായയില്‍ വെക്കേഷന്‍ അടിച്ചുപൊളിക്കുന്നതിനിടെ മാധവിനെ കുറിച്ചുള്ള വാര്‍ത്തകേട്ട് ഗോപി സുന്ദര്‍ ഞെട്ടിയെന്ന് സോഷ്യല്‍മീഡിയയില്‍ പ്രചാരണം നടന്നിരുന്നു. ‘അമ്മ നല്‍കിയ കരുത്തില്‍ നിന്ന് മാധവ് സുന്ദറിന്റെ സ്വപ്നം പൂവണിയുന്നു. ഹണിമൂണ്‍ ആഘോഷത്തിനിടെ ഗോപി സുന്ദറിനെ നടുക്കിയ കാഴ്ച ഇതായിരുന്നു’ എന്നായിരുന്നു വാര്‍ത്തകള്‍.

ഇപ്പോഴിതാ ആ വാര്‍ത്തയില്‍ പ്രതികരിച്ചിരിക്കുകയാണ് മാധവ്. ആ വാര്‍ത്തയില്‍ പറയുന്ന തരത്തില്‍ താന്‍ പുതിയ ബൈക്ക് മേടിച്ചിട്ടില്ലെന്ന് മാധവ് പറയുന്നു. ഇത്തരത്തിലുള്ള നോണ്‍സെന്‍സുകള്‍ പ്രചരിപ്പിക്കരുത്.

ഞാന്‍ ബൈക്ക് ഒന്നും വാങ്ങിയിട്ടില്ല. അത് സുഹൃത്ത് വര്‍ക്ക് ചെയ്യുന്ന ഷോറൂമിലേക്ക് പോയിരുന്നു എന്നാണ് മാധവ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വ്യക്തമാക്കിയത്. ബൈക്കോടിച്ച് നോക്കുന്നതിന്റെ ഫോട്ടോകളും കഴിഞ്ഞ ദിവസം മാധവ് തന്നെ പങ്കുവച്ചിരുന്നു.

ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ ഇനി പ്രചരിപ്പിക്കരുത്, താന്‍ ഒരു ബൈക്കും വാങ്ങിയിട്ടില്ലെന്നും മാധവ് പറയുന്നു. നിരവധി പേരാണ് മാധവിനെ സപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം മാധവ് അമ്മയ്ക്കും സഹോദരനുമൊപ്പമുള്ള ചിത്രവും പങ്കുവെച്ചിരുന്നു. അമ്മയെയാണ് തങ്ങളിപ്പോഴും പിന്തുണയ്ക്കുന്നതെന്നും അച്ഛന്റെ മടങ്ങിവരവിന് ഞങ്ങളൊരിക്കലും ആഗ്രഹിക്കുന്നില്ലെന്നും മാധവ് മുന്‍പ് വ്യക്തമാക്കിയിരുന്നു.

അമ്മയാണ് ഞങ്ങള്‍ക്കെല്ലാം, അമ്മയോടാണ് ഞങ്ങള്‍ എല്ലാ കാര്യവും സംസാരിക്കാറുള്ളത്. ഞങ്ങള്‍ക്ക് ഒരുകുറവും വരുത്താതെയാണ് അമ്മ ഞങ്ങളെ നോക്കുന്നതെന്നും മാധവ് പറഞ്ഞിരുന്നു. ജീവിതത്തിലൊരിക്കലും അച്ഛനെപ്പോലെയാവാന്‍ ആഗ്രഹിക്കുന്നില്ല എന്നും അച്ഛന്റെ ശീലങ്ങളൊന്നും തന്നെ പിന്തുടരാനും പോവുന്നില്ല എന്നും മാധവ് തുറന്നുപറഞ്ഞിരുന്നു.

അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകളെ കുറിച്ച്, മാധവ് പറയുന്നത് ഏറെ ആഗ്രഹിച്ച കാര്യമാണ് ഡ്രൈവിംഗ്, നല്ല ഇഷ്ടമായിരുന്നു. കാറോടിക്കാന്‍ പഠിപ്പിച്ചത് അച്ഛനാണെന്നും മാധവ് പറയുന്നു.