Connect with us

Hi, what are you looking for?

Film News

കഴിഞ്ഞ ദിവസം നടന വൈഭവം മധുവിനെ മമ്മൂട്ടി അയച്ച പിറന്നാൾ ആശംസകൾ വൈറൽ!!

കഴിഞ്ഞ ദിവസം ആയിരുന്നു മലയാളത്തിന്റെ കാരണവർ മധുവിന്റെ ജന്മദിനം. നവതിയിലേക്ക്  കടക്കുന്ന അദ്ദേഹത്തിന് നിരവധി താരങ്ങൾ ആണ് പിറന്നാൾ ആശംസകൾ അറിയിച്ചു കൊണ്ടെത്തിയിരുന്നത്. കഴിഞ്ഞ ദിവസം  അദ്ദേഹത്തിന്റെ 89  പിറന്നാൾ ആഘോഷം ആയിരുന്നു നടന്നത്. മൂടുപടം എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം മലയാളസിനിമയിലേക്ക് കടന്നു വന്നത്. അഞ്ഞൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച താരം ഇപ്പോൾ സിനിമയിൽ നിന്നു൦ ഒരു ഇടവേള എടുത്തിരിക്കുകായണ്‌.

കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ലഭിച്ച പിറന്നാൾ ആശംസകളിൽ ഏറെ ശ്രെദ്ധ  നേടിയത് മെഗാസ്റ്റാർ  മമ്മൂട്ടി അയച്ച ആശമസ്കൾ ആയിരുന്നു. ‘എന്റെ സൂപ്പർസ്റ്റാറിന് പിറന്നാൾ ആശംസകൾ’എന്നായിരുന്നു മമ്മൂട്ടി അദ്ദേഹത്തിനു  ആശംസകൾ അറിയിച്ചത്. കൂടാതെ മമ്മൂട്ടി അദ്ദേഹത്തിനൊപ്പമുള്ള സെൽഫിയും പങ്കു വെക്കുകയും ചെയ്യ്തിരുന്നു. ഇരുവരും തമ്മിലുള്ള ആത്മബന്ധം ആയിരുന്നു ആ ചിത്രത്തിന്റെ അടിസ്ഥാനം. പിറന്നാളിന് ശേഷമുള്ള അഭിമുഖ്ത്തിൽ അദ്ദേഹവും മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയും ചെയ്യ്തു. സിനിമയിൽ വിട്ടുനിന്ന താൻ പിന്നീട് ‘വൺ’  എന്ന ചിത്രത്തിൽ അഭിനയിച്ചത് മമ്മൂട്ടി കാരണം ആണ്.

മലയാള സിനിമയിൽ തന്നെ തന്റെ ആഗ്രഹങ്ങൾ സാധിച്ചിരുന്നു, അച്ഛനായും, മുത്തച്ചനായും, മുതുമുത്തച്ഛൻ ആയും അങ്ങനെ നിരവധി കഥാപാത്രങ്ങൾ ചെയ്യാൻ കഴിഞ്ഞു. എല്ലാം വേഷങ്ങളും ചെയ്യ്തു മടുത്തതുകൊണ്ടാണ് താൻ സിനിമയിൽ നിന്നും വിട്ടുമാറി നില്ക്കാൻ തീരുമാനിച്ചത്.,ആഗ്രഹിച്ചതിനപ്പുറമുള്ള വലിയ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ സാധിച്ചതു തന്നെ മഹാഭാഗ്യമായി കാണുന്നവനാണ് ഞാൻ മധു പറയുന്നു.

 

You May Also Like