ലോകകപ്പിൽ ഇന്ത്യൻ സാന്നിധ്യം; ഫൈനലിൽ ദീപിക പദുക്കോൺ ട്രോഫി അനാവരണം ചെയ്യും

ലോകകപ്പ് ഫുട്‌ബോൾ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.നവംബർ 20-ന് ആരംഭിച്ച ലോകകപ്പ് ഫുട്‌ബോൾ ഡിസംബർ 18-ന് അവസാനിക്കും. അവസാന ദിവസം ഫുട്‌ബോൾ വേദിയിൽ എത്താൻ ഒരുങ്ങുകയാണ് ബോളിവുഡ് താരം ദീപിക പദുകോൺ. ഫിഫ ലോകകപ്പ്…

ലോകകപ്പ് ഫുട്‌ബോൾ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.നവംബർ 20-ന് ആരംഭിച്ച ലോകകപ്പ് ഫുട്‌ബോൾ ഡിസംബർ 18-ന് അവസാനിക്കും. അവസാന ദിവസം ഫുട്‌ബോൾ വേദിയിൽ എത്താൻ ഒരുങ്ങുകയാണ് ബോളിവുഡ് താരം ദീപിക പദുകോൺ. ഫിഫ ലോകകപ്പ് ഫൈനലിൽ നടി ദീപിക പദുകോൺ ട്രോഫി അനാവരണം ചെയ്യുമെന്ന വാർത്തകൾ പുറത്ത് വരുന്നുണ്ട്.

ചടങ്ങിൽ പങ്കെടുക്കാനായി താരം ഉടൻ ഖത്തറിലേക്ക് പോകുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആദ്യമായാണ് ഒരു ഇന്ത്യൻ അഭിനേതാവ് ഫിഫ ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുന്നത്.ഈ വർഷം ആദ്യംനടന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി അംഗമായി ദീപിക പദുകോൺ. ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.

അതേ സമയം ലോകകപ്പ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന നടി നോറ ഫത്തേഹിയുടെ നൃത്ത പരിപാടി ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. ‘ലൈറ്റ് ദി സ്‌കൈ’ എന്ന ലോകകപ്പ് ഗാനത്തിനാണ് നോറ ഫത്തേഹി ചുവടുവെച്ചത്. വരുന്ന ബുധനാഴ്ച ലോകകപ്പ് മത്സരങ്ങളുടെ പ്രീ ക്വാർട്ടർ റൗണ്ട് അവസാനിക്കും. ഡിസംബർ ഒൻപത് മുതൽ പതിനൊന്ന് വരെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നടക്കും. ഡിസംബർ 14, 15 തീയതികളിൽ സെമി പോരാട്ടവും നടക്കും