സിനിമയില്‍ അവസരം ലഭിക്കുന്നത് ശരിക്കും ഒരു ഭാഗ്യം തന്നെയാണ്!! ജോമോള്‍

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ജോമോള്‍. ഇപ്പോള്‍ സിനിമാ ലോകത്ത് സജീവമല്ലെങ്കില്‍ കൂടെ അഭിനയിച്ച് വെച്ച കഥാപാത്രങ്ങളിലൂടെ ജോമോളെ ഇന്നും പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നുണ്ട്.. താരത്തിന്റെ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ…

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ജോമോള്‍. ഇപ്പോള്‍ സിനിമാ ലോകത്ത് സജീവമല്ലെങ്കില്‍ കൂടെ അഭിനയിച്ച് വെച്ച കഥാപാത്രങ്ങളിലൂടെ ജോമോളെ ഇന്നും പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നുണ്ട്.. താരത്തിന്റെ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ മിര്‍ച്ചി മലയാളത്തിന് ജോമോള്‍ കൊടുത്ത അഭിമുഖമാണ് വൈറലായി മാറുന്നത്..

സിനിമയില്‍ അവസരം ലഭിക്കുന്നത് എല്ലാം ഒരു ഭാഗ്യമായിട്ടാണ് തനിക്ക് തോന്നിയിട്ടുള്ളത് എന്നാണ് നടി അഭിമുഖത്തില്‍ വെച്ച് പറഞ്ഞത്. സിനിമയില്‍ അഭിനയിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ഭാഗ്യമാണ്. ഞാന്‍ അതിനെ ഭാഗ്യമായിട്ട് തന്നെയാണ് കാണുന്നത്. കാരണം ഞാന്‍ ഒരിക്കലും അങ്ങോട്ട് പോയി ഒരാളോട് സിനിമയില്‍ അവസരം ചോദിക്കുന്ന വ്യക്തിയല്ല.. എന്നും നടി അഭിമുഖത്തില്‍ വെച്ച് പറഞ്ഞു.. ജോമോളുടെ വാക്കുകളിലേക്ക്.. സിനിമയില്‍ അവസരം ലഭിക്കുന്നത് ഒരു ഭാഗ്യം തന്നെയാണ്. അതിപ്പോള്‍ നമുക്കുള്ള കോണ്‍ടാക്ടിലൂടെയോ അല്ലാതെ നമ്മള്‍ അവസരങ്ങള്‍ അങ്ങോട്ട് തേടി പോവുകയോ ചെയ്യാം.. അപ്പോള്‍ അവര്‍ക്ക് ഓര്‍മ്മ വന്നിട്ടും നമ്മളെ സിനിമയിലേക്ക് വിളിക്കാം..

പക്ഷേ ഞാന്‍ ഇതില്‍ നിന്ന് എല്ലാം പിറകോട്ട് നില്‍ക്കുന്ന ഒരു വ്യക്തിയാണ്.. എനിക്ക് അങ്ങനെ ഒരാളോട് അങ്ങോട്ട് പോയി അവസരം ചോദിക്കാന്‍ ഇപ്പോഴും പാടാണ്.. എനിക്ക് ആ കാര്യം വളരെ ബുദ്ധിമുട്ടാണ്. അങ്ങനെ അങ്ങോട്ട് പോയി അവസരം ചോദിച്ചിട്ടില്ലെന്നും നടി പറയുന്നു. അതേസമയം, താന്‍ ഇത്തരം കാര്യങ്ങളില്‍ എല്ലാം കുറച്ച് പുറകോട്ടാണ്..

അതിപ്പോള്‍ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ആയാലും താന്‍ അത്ര ആക്ടീവല്ല.. കുറച്ച് റിസര്‍വ്ഡ് ആയിട്ടുള്ള വ്യക്തിയാണ് എന്നും ജോമോള്‍ പറയുന്നു.. എന്നാല്‍ തന്റെ സുഹൃത്തുക്കളുടെ ഇടയില്‍ താന്‍ ഒരിക്കലും അങ്ങനെയല്ല എന്നും വളരെ ആക്ടീവ് ആണെന്നും നടി പറയുന്നു.