Connect with us

Hi, what are you looking for?

Film News

കാമുകിയ്ക്ക് വേണ്ടി 100 കോടിയുടെ വീട് സ്വന്തമാക്കി ഋത്വിക് റോഷന്‍!! ഇനി പുതിയ വീട്ടില്‍ താമസം

ഋത്വിക് റോഷനും നടിയും ഗായികയുമായ സബ ആസാദും തമ്മിലുള്ള പ്രണയമാണ് ബോളിവുഡില്‍ നിറയുന്നത്. സോഷ്യല്‍ ലോകത്ത് വൈറലാണ് ഇരുവരും. ഒന്നിച്ചുള്ള ചിത്രങ്ങള്‍ താരങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരങ്ങള്‍ പ്രണയത്തിന്റെ അടുത്തഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഒന്നിച്ച് പുതിയ വീട്ടിലേക്ക് താമസം മാറാനിരിക്കുകയാണ് ഋത്വിക്കും സബയും.

പുതിയ വീട്ടിലേക്ക് താമസം മാറാനുള്ള ഒരുക്കത്തിലാണ് താരങ്ങള്‍. ഇതിനുള്ള ഒരുക്കങ്ങളും താരങ്ങള്‍ തുടങ്ങിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. മുംബൈയിലെ മന്നത്ത് എന്ന ബില്‍ഡിങ്ങിലാണ് സബയുടേയും ഋത്വിക്കിന്റേയും പുതിയ വീടെന്നാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടത്തിന്റെ മുകളിലത്തെ മൂന്ന് നിലകള്‍ ഇരുവരും നവീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉടന്‍ തന്നെ താരങ്ങള്‍ പുതിയ വീട്ടിലേക്ക് മാറും എന്നാണ് സൂചന.

അതേസമയം, കാമുകിയ്‌ക്കൊപ്പം പുതിയ ജീവിതം ആരംഭിക്കാന്‍ ഋത്വിക് പൊടിച്ചത് 100 കോടിയാണത്രേ. രണ്ട് അപാര്‍ട്‌മെന്റുകള്‍ക്ക് വേണ്ടിയാണ് ഇത്രയും വലിയ തുക താരം ചെലവിട്ടത്. മൂന്ന് നിലകളിലായാണ് ഈ രണ്ട് അപാര്‍ട്‌മെന്റുകള്‍ സ്ഥിതി ചെയ്യുന്നത്.

38,000 സ്‌ക്വയര്‍ ഫീറ്റില്‍ വ്യാപിച്ചു കിടക്കുന്ന അപാര്‍ട്‌മെന്റില്‍ നിന്നും കടലിന്
അഭിമുഖകമായുള്ള മനോഹരമായ കെട്ടിടമാണ് ഋത്വിക് കാമുകിക്ക് വേണ്ടി സ്വന്തമാക്കിയത്. ഇവിടുള്ള ഡ്യൂപ്ലക്‌സ് ഫ്‌ളാറ്റിന് 67.50 കോടിയാണ് വില. കെട്ടിടത്തിന്റെ 15, 16 നിലകളിലായാണ് ഈ ഫ്‌ലാറ്റുകളുള്ളത്. മറ്റൊരു അപ്പാര്‍ട്‌മെന്റിന് വേണ്ടി താരം 30 കോടിയും മുടക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

You May Also Like