നാടന്‍ വേഷങ്ങള്‍ ചെയ്തുകൊണ്ടിരുന്നപ്പോഴും ഞാന്‍ മോഡേണ്‍ ആയിരുന്നു…! – ലെന

സ്‌നേഹം എന്ന ചിത്രത്തിലൂടെയായിരുന്നു ലെന എന്ന നടി മലയാള സിനിമാ രംഗത്ത് അരങ്ങേറ്റം കുറിയ്ക്കുന്നത്. അവിടുന്നിങ്ങോട്ട് വലുതും ചെറുതുമായ ഒരുപാട് വേഷങ്ങളില്‍ താരം വെള്ളിത്തിരയില്‍ എത്തി. തന്റെ പ്രായത്തേക്കാള്‍ കൂടുതല്‍ പ്രായമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍…

സ്‌നേഹം എന്ന ചിത്രത്തിലൂടെയായിരുന്നു ലെന എന്ന നടി മലയാള സിനിമാ രംഗത്ത് അരങ്ങേറ്റം കുറിയ്ക്കുന്നത്. അവിടുന്നിങ്ങോട്ട് വലുതും ചെറുതുമായ ഒരുപാട് വേഷങ്ങളില്‍ താരം വെള്ളിത്തിരയില്‍ എത്തി. തന്റെ പ്രായത്തേക്കാള്‍ കൂടുതല്‍ പ്രായമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ യാതൊരു മടിയും കാണിക്കാത്ത നടിയാണ് ലെന. അത്തരം കഥാപാത്രങ്ങളില്‍ അതിന്റെ പൂര്‍ണതയില്‍ എത്തിക്കാന്‍ ലെനയ്ക്ക് കഴിഞ്ഞു എന്നത് തന്നെയാണ് ലെന എന്ന നടിയിലെ വിജയം. വേഷം ഏതായാലും തനിക്ക് ഒരുപോലെ ആണെന്നാണ് ലെന പറയാറ്.

തുടക്ക കാലത്ത് നാടന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയ താരം, ഇപ്പോള്‍ വലിയ മേക്കോവര്‍ ലുക്കിലാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താറ്. പക്ഷേ രണ്ടാം ഭാവം എന്ന സിനിമ ചെയ്യുമ്പോള്‍ പോലും വ്യക്തിപരമായി താന്‍ ഒരു നാടന്‍ പെണ്‍കുട്ടി ആയിരുന്നില്ല എന്നാണ് ലെന പറയുന്നത്. ടാറ്റൂവൊക്കെ അടിച്ചിരിക്കുന്ന സമയത്താണ് ആ വേഷം വന്നത് എന്നും പിന്നീട് വന്നത് എല്ലാം നാടന്‍ വേഷങ്ങള്‍ ആയിരുന്നു എന്നും ലെന വെളിപ്പെടുത്തുന്നു. അതുപോലെ ഇപ്പോഴാണ് താന്‍ കുറച്ച് കൂടി നാടന്‍ ആയത് എന്നാണ് ലെന പറയുന്നത്.

അതേസമയം, താന്‍ ഇപ്പോള്‍ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിനെ കുറിച്ചും നടി വ്യക്തമാക്കുന്നു… നിലവില്‍ തനിക്ക് കഥാപാത്രങ്ങളെ തിരഞ്ഞെടുക്കേണ്ടി വരാറില്ലെന്നും വരുന്നത് എല്ലാം മികച്ച കഥാപാത്രങ്ങള്‍ ആയത് കൊണ്ട് സിനിമകള്‍ കമ്മിറ്റ് ചെയ്യുകയാണ് എന്നാണ് താരം പറയുന്നത്. തന്റെ ഭാഗത്ത് നിന്ന് വരുന്നത് എല്ലാം വ്യത്യസ്തമായ കഥാപാത്രങ്ങളാണ്.

തന്നെ സമീപിക്കുന്ന സംവിധായകരും മികച്ചവരായിരിക്കും, അതുകൊണ്ട് വേണ്ടെന്ന് വയ്ക്കുന്ന സിനിമകള്‍ വളരെ വിരളമാണ് എന്നാണ് ലെന പറയുന്നത.് ഭീഷ്മ പര്‍വ്വം ആണ് ലെന അഭിനയിച്ച് തീയറ്ററുകളില്‍ എത്തിയ ഏറ്റവും ഒടുവിലത്തെ സിനിമ.