Connect with us

Hi, what are you looking for?

Film News

നീയാണ് എന്റെ വിജയം…! നയന്‍താരയെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി വിഘ്നേഷ്..!

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരജോഡികളാണ് സംവിധായകന്‍ വിഘ്‌നേശ് ശിവനും നയന്‍താരയും… വര്‍ഷങ്ങളായി ഇവരുവരും പ്രണയത്തിലാണ്.. എന്നാണ് ഇവരുടെ വിവാഹം എന്ന് അറിയാന്‍ കാത്തിരിക്കുന്ന ആരാധകരിലേക്കാണ് ഇരുവരും ഒന്നിച്ച സിനിമയായ കാതുവാക്കുള്ള രണ്ട് കാതല്‍ എന്ന സിനിമ എത്തിയത്. ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രമായി ഒരുങ്ങിയ കാത്തുവാക്കുള്ള രണ്ട് കാതല്‍ മികച്ച പ്രതികരണമാണ് നേടുന്നത്. നയന്‍താരയ്ക്ക് പുറമെ വിജയ് സേതുപതി, സാമന്ത എന്നിവരും ചിത്രത്തില്‍ എത്തിയിരുന്നു.

വിഘ്‌നേശ് ശിവനാണ് ചിത്രം സംവിധാനം ചെയ്തിരുന്നത്. ഇപ്പോഴിതാ സിനിമ പുറത്തിറങ്ങിയ ശേഷം നയന്‍താരയോടുള്ള പ്രണയത്തെ കുറിച്ചും നയന്‍സിന് തന്നോടുള്ള കരുതലിനെ കുറിച്ചും വിക്കി കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്ത നയന്‍സിന്റെ വിശേഷങ്ങള്‍ പോലും വിഘ്‌നേഷിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് ആരാധകര്‍ അറിയാറ്. ഇപ്പോഴിതാ നയന്‍സിനെ കുറിച്ച് വിഘ്‌നേശ്, ആരാധകരുടെ ഹൃദയം തൊടുന്ന ഒരു കുറിപ്പാണ് പങ്കുവെച്ചിരിക്കുന്നത്..

നയന്‍സിന് ഒപ്പമുള്ള ഫോട്ടോയും വിക്കി പങ്കുവെച്ചിട്ടുണ്ട്. കുറിപ്പിലെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…
‘പ്രിയപ്പെട്ട തങ്കമേ ഇപ്പോള്‍ കണ്‍മണിയും.. എന്റെ ജീവിതത്തിലെ നെടുംതൂണായതിന് നന്ദി! നീ എന്റെ മുതുകത്ത് നല്‍കുന്ന ആ തട്ട്.. നീ എപ്പോഴും എന്റെ കൂടെയുണ്ട് എന്ന വിശ്വാസമാണ്. എന്റെ ജീവിതത്തില്‍ എല്ലായ്പ്പോഴും ഞാന്‍ താഴ്ന്നവനും അവ്യക്തനുമായിരുന്നു! നീ എന്നോടൊപ്പം നിന്നപ്പോള്‍ തീരുമാനങ്ങള്‍ എടുക്കാന്‍ എനിക്ക് കഴിഞ്ഞു, ഒരു കൂട്ടാളിയായി നീ എപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നു..

ഇതെല്ലാം നടന്നതും ഈ സിനിമ പൂര്‍ത്തിയായതിനും കാരണം നീയാണ്. നീയാണ് ഈ സിനിമ .. നീയാണ് എനിക്ക് ഈ വിജയം. എന്റെ കണ്‍മണി. നീ സ്‌ക്രീനില്‍ തിളങ്ങുന്നത് കാണാന്‍.. ഒരു സംവിധായകന്‍ എന്ന നിലയില്‍ നിന്നില്‍നിന്ന് മികച്ചത് പുറത്തെടുക്കാനായത് എന്നെ സന്തോഷിപ്പിക്കുന്നു. നിങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് എല്ലായ്‌പ്പോഴും ഹൃദയസ്പര്‍ശിയായ ഒരു അനുഭവമാണ്. നമ്മള്‍ നേരത്തെ തീരുമാനിച്ചതുപോലെ ഒരുമിച്ച് നല്ല സിനിമകള്‍ ഇനിയും ചെയ്യും,’

You May Also Like