‘വാ മൂടികെട്ടാൻ പറ്റില്ല, പറയുന്നവർ പറയട്ടെ’ മുഖ്യമന്ത്രിയെ വിശ്വാസമുണ്ടെന്ന് അതിജീവിത !!

മുഖ്യമന്ത്രിയെ കാണാൻ എത്തിയ അതിജീവിത മാധ്യമങ്ങളോട് ആദ്യായി പ്രതികരിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയെ ഒരുപാട് കാലമായി കാണണം എന്ന് ഉണ്ടായിരുന്നു. അത് ഇപ്പോഴാണ് ഒത്ത് വന്നത് അതിൽഞാൻ സംതൃപ്തയാണ്. കാര്യങ്ങൾ എല്ലാം പറഞ്ഞ് മനസിലാക്കാൻ പറ്റിയെന്നാണ് എന്റെ…

മുഖ്യമന്ത്രിയെ കാണാൻ എത്തിയ അതിജീവിത മാധ്യമങ്ങളോട് ആദ്യായി പ്രതികരിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയെ ഒരുപാട് കാലമായി കാണണം എന്ന് ഉണ്ടായിരുന്നു. അത് ഇപ്പോഴാണ് ഒത്ത് വന്നത് അതിൽഞാൻ സംതൃപ്തയാണ്. കാര്യങ്ങൾ എല്ലാം പറഞ്ഞ് മനസിലാക്കാൻ പറ്റിയെന്നാണ് എന്റെ വിശ്വാസം. ഈ കേസിൽ അദ്ദേഹം എന്റെ കൂടെ ആണെന്ന് ഉറപ്പ് തന്നിട്ടും ഉണ്ട്. അതിൽ എനിക്ക് ഒരുപ്പാട് നന്ദിയുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഞാൻ പരിപൂർണ്ണമായും വിശ്വസിക്കുന്നു. ഞാൻ ഇതുവരെ സർക്കാരിന് എതിരായി സംസാരിച്ചിട്ടില്ല. അത് മറ്റ് പല രീതിയിലും പുറത്ത് വന്നതാണ്. അങ്ങനെ വല്ലതും ഞാൻ പറഞ്ഞിട്ടുണ്ടെൽ ഞാൻ ക്ഷമ ചോദിക്കുന്നു.

ഈ കേസിൽ ഉണ്ടായിട്ടുള്ള എന്റെ കുറച്ച് ആശങ്കകളാണ് ഞാൻ പങ്ക് വെച്ചിട്ടുള്ളത്. അതിന് എനിക്ക് പോസിറ്റീവ് ആയിട്ടുള്ള മറുപടിയാണ് ലഭിച്ചിട്ടുള്ളത്. ഞാൻ കോടതിയിൽ നടന്ന കാര്യങ്ങൾ എല്ലാം മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും വളരെ വലിയ ഉറപ്പാണ് എനിക്ക് ലഭിച്ചത്. അതിൽ എനിക്ക് സന്തോഷം ഉണ്ട്. സർക്കാരിന്റെ ഭാഗത്ത് നിന്നും അന്യൂഷത്തിൽ എല്ലാ പിന്തുണയും അദ്ദേഹം ഉറപ്പ് തന്നു. ഇത്തരത്തിലുള്ള കേസുമായി മുന്നോട്ട് പോകുന്ന എല്ലാവർക്കും ഇത്തരത്തിലുള്ള മാനസികാവസ്ഥ ഉണ്ടാകും. അത് ആണായാലും പെണ്ണായാലും അതുപോലെ എനിക്കും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്. ഞാൻ പോരാടാൻ തയാറല്ലാരുന്നേൽ എന്നെ ഇട്ടേച്ച് പോയേനെ. എനിക്ക് നീതി കിട്ടണം എന്ന് തന്നെയാണ് പറയാൻ ഉള്ളതെല്ലം അതിജീവിത പറയുന്നു.