എന്നെ ജീവിക്കാന്‍ അനുവദിക്കൂ..!! എല്ലാവരോടുമായി പ്രിയാമണി..!!

മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളിലും തിളങ്ങുന്ന നടിയാണ് പ്രിയാമണി.. താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തിയ വെബ്‌സീരീസ് ഫാമിലി മന്‍ ഹിറ്റായതോടെ പ്രിയാമണിയുടെ സ്റ്റാര്‍ വാല്യൂ കൂടി ഉയര്‍ന്നിരിക്കുകയാണ്. ഇപ്പോള്‍ ബോളിവുഡിലും തന്റെ അഭിനയ…

മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളിലും തിളങ്ങുന്ന നടിയാണ് പ്രിയാമണി.. താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തിയ വെബ്‌സീരീസ് ഫാമിലി മന്‍ ഹിറ്റായതോടെ പ്രിയാമണിയുടെ സ്റ്റാര്‍ വാല്യൂ കൂടി ഉയര്‍ന്നിരിക്കുകയാണ്. ഇപ്പോള്‍ ബോളിവുഡിലും തന്റെ അഭിനയ മികവ് തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രിയാമണി. ആ അവസരത്തില്‍ താരം ബോഡി ഷെയ്മിംഗിനെ കുറിച്ചും തന്റെ നിറത്തിന്റെ പേരില്‍ കേള്‍ക്കേണ്ടി വന്ന വിമര്‍ശനങ്ങളെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തടിച്ചാല്‍ പറയും മെലിഞ്ഞ നിങ്ങളെ

ആയിരുന്നു എനിക്കിഷ്ടം.. ഇങ്ങനെ എന്തിനാണ് ഒരാളെ ബോഡി ഷെയ്മിംഗ് ചെയ്യുന്നത് എന്നും അതിലൂടെ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്ക് എന്ത് സുഖമാണ് കിട്ടുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല എന്നും താരം പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്ന് പറച്ചില്‍. ‘സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ തന്റെ നിറത്തെ കുറിച്ച് സംസാരിക്കാറുണ്ട് അതില്‍ 99 ശതമാനം ആളുകളും നിങ്ങളെ പോലെ തന്നെ സ്‌നേഹിക്കും. എന്നാല്‍ അതില്‍ ഒരു ശതമാനം ആളുകള്‍ തടിച്ചതിനെ കുറിച്ചും ചര്‍മ്മം ഇരുണ്ടതിനെ

കുറിച്ചും പറയും. ഒരിക്കല്‍ എന്റെ ശരീരഭാരം 65 കിലോ വരെ ആയിരുന്നു. അന്ന് പക്ഷേ ‘നിങ്ങള്‍ തടിച്ചിരിക്കുന്നു’ എന്ന് ആളുകള്‍ പറഞ്ഞു. ശരീരം മെലിഞ്ഞു പോയാലോ ‘തടിച്ച നിങ്ങളെയായിരുന്നു ഞങ്ങള്‍ക്കിഷ്ടം’ എന്ന് തിരിച്ചു പറയും…സിനിമാ രംഗത്ത് നില്‍ക്കണം എങ്കില്‍ ശരീരം, ചര്‍മ്മം, മുടി, നഖം എന്നിവ സംരക്ഷിക്കണം.. സൗന്ദര്യത്തിനെ കുറിച്ചുളള സമൂഹത്തിന്റെ തെറ്റായ

കാഴ്ചപ്പാടിനെ കുറിച്ച് സംസാരിച്ചാല്‍ മാത്രമേ ഇതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പൊതു സമൂഹത്തില്‍ നടക്കുകയുള്ളൂവെന്നും പ്രിയാമണി പറയുന്നു.’ജീവിക്കാന്‍ അനുവദിക്കൂ. എല്ലാവര്‍ക്കും ഇവിടെ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാന്‍ അവകാശം ഉണ്ടെന്നും നടി ഓര്‍മ്മപ്പെടുത്തുന്നു. അതേസമയം, സോഷ്യല്‍ മീഡിയ മാത്രമല്ല ജീവതം എന്നും അത് ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണെന്നും നടി പറയുന്നു.