Film News

വീണ്ടും അഭിനയിക്കണം എന്ന് പറഞ്ഞപ്പോള്‍ ഭര്‍ത്താവിന്റെ കുടുംബത്തില്‍ നിന്നുള്ള പ്രതികരണം..! തുറന്ന് പറഞ്ഞ്‌ അനന്യ

അനന്യ എന്ന നടിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ താരം അഭിനയിച്ച് ഫലിപ്പിച്ച ഒരുപിടി കഥാപാത്രങ്ങള്‍ പ്രേക്ഷക മനസ്സിലൂടെ കടന്നു പോകും. അനന്യയുടെ വിവാഹം വളരെ വിവാദം നിറഞ്ഞ് ഒന്നായിരുന്നു. വിവാഹ ശേഷം തന്റെ അഭിനയ ജീവിതത്തില്‍ നിന്ന് ഒരു ഇടവേള എടുത്ത നടി ഇപ്പോള്‍ അഭിനയ രംഗത്ത് വീണ്ടും സജീവമാവുകയാണ്. ഇപ്പോഴിതാ തന്റെ തിരിച്ചു വരവില്‍ ഭര്‍ത്താവിന്റെ കുടുംബത്തിന്റെ പ്രതികരണം എന്തായിരുന്നു എന്നതിനെ കുറിച്ചാണ് അനന്യ തുറന്ന് പറഞ്ഞിരിക്കുന്നത്. ഒരുപാട് നാളുകള്‍ക്ക് ശേഷം ഭ്രമം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്.

ഇപ്പോള്‍ അപ്പന്‍, ദ തേര്‍ഡ് മര്‍ഡര്‍ എന്നീ സിനിമകളിലും താരം അഭിനയിക്കുകയാണ്. സിനിമയില്‍ വീണ്ടും അഭിനയിക്കാന്‍ ഭര്‍ത്താവിന്റെ കുടുംബത്തില്‍ നിന്ന് വളരെ അധികം സപ്പോര്‍ട്ട് ഉണ്ടായിരുന്നു എന്നാണ് നടി പറയുന്നത്. സിനിമയില്‍ നിന്നും ഇടവേള എടുത്ത് പോയി കുടുംബത്തിന് വേണ്ടി സമയം ചെലവഴിക്കണമെന്ന് അവര്‍ തന്നോട് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല എന്നാണ് നടി പറയുന്നത്. ‘വിവാഹത്തിന് മുമ്പേ സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ച് അനന്യ ഭര്‍ത്താവിനോട് പറഞ്ഞിരുന്നുവത്രെ.

അതേസമയം, ഒരു സിനിമയുടെ ലൊക്കേഷനില്‍ നിന്ന് അടുത്ത സിനിമയുടെ ലൊക്കേഷനിലേക്ക് ഓടിപോവേണ്ട അത്രയും തിരക്കിലായിരുന്നില്ല ഞാന്‍. ഒരുമിച്ച് ഒരുപാട് സിനിമകള്‍ താന്‍ കമ്മിറ്റ് ചെയ്യാറില്ല എന്നാണ് നടി പറയുന്നത്. പിന്നെ നിര്‍ത്താതെ വര്‍ക്ക് ചെയ്തിരുന്ന കാലത്താണെങ്കില്‍ പോലും ഒന്നോ രണ്ടോ തവണ മാത്രമേ വിഷുവിനും ഓണത്തിനുമൊക്കെ വീട്ടില്‍ എത്താന്‍ പറ്റാതെ ആയിട്ടുള്ളു.

പിന്നെ ഒരുമിച്ച് ഒരുപാട് സിനിമകള്‍ ഏറ്റെടുക്കുന്നത് തനിക്ക് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ് എന്നാണ് നടി പറയുന്നത്. ഒരെണ്ണം കഴിഞ്ഞ് സമാധാനമായതിന് ശേഷമാണ് അടുത്തത് കമ്മിറ്റ് ചെയ്യാറുള്ളൂ എന്നും പറഞ്ഞ താരം, കുടുംബത്തേയും സിനിമയേയും ഒരുമിച്ച് കൊണ്ടു പോവുക എന്നതിലാണ് വലിയ കാര്യം ഉള്ളത് എന്നും പറയുന്നു.

Trending

To Top