സ്വന്തം മക്കള്‍ പറയാത്തത് പോലും കൊച്ചുമകള്‍ അലംകൃത എന്നോട് പറഞ്ഞു..!! മല്ലിക സുകുമാരന്‍

മലയാള സിനിമയുടെ മണ്‍മറഞ്ഞ് പോയ മഹാനടനാണ് സുകുമാരന്‍. അദ്ദേഹത്തിന്റെ ഭാര്യയായ മല്ലിക സുകുമാരനും മക്കളായ പൃഥ്വിരാജ് സുകുമാരനും, ഇന്ദ്രജിത്ത് സുകുമാരനും മരുമക്കളും എല്ലാം സിനിമാ ലോകത്തെ സജീവ സാന്നിധ്യമാണ്. മലയാള സിനിമയില്‍ മക്കളുടെ വളര്‍ച്ച…

മലയാള സിനിമയുടെ മണ്‍മറഞ്ഞ് പോയ മഹാനടനാണ് സുകുമാരന്‍. അദ്ദേഹത്തിന്റെ ഭാര്യയായ മല്ലിക സുകുമാരനും മക്കളായ പൃഥ്വിരാജ് സുകുമാരനും, ഇന്ദ്രജിത്ത് സുകുമാരനും മരുമക്കളും എല്ലാം സിനിമാ ലോകത്തെ സജീവ സാന്നിധ്യമാണ്. മലയാള സിനിമയില്‍ മക്കളുടെ വളര്‍ച്ച കാണാന്‍ സുകുമാരന്‍ ഇല്ലാതെ പോയത് ആ കുടുംബത്തിനും ആരാധകര്‍ക്കും ഒരുപോലെ വിഷമമുള്ള കാര്യമാണ്. ഇപ്പോഴിതാ കുടുംബത്തെ കുറിച്ചും അഭിനയ ജീവിതത്തെ കുറിച്ചും നടി മല്ലിക സുകുമാരന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ബിഹൈന്‍വുഡ്‌സ് എന്ന പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് വേണ്ടി അനുവദിച്ച് അഭിമുഖത്തിലായിരുന്നു നടി മനസ്സ് തുറന്നത്… അഭിമുഖത്തില്‍ മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയും കുറിച്ച് നടി ഏറെ സംസാരിച്ചു, അതില്‍ പൃഥ്വിയുടെ മകള്‍ അലംകൃതയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. കൊച്ചുമക്കളാണ് തനിക്കേറെ പിന്തുണ നല്‍കുന്നതെന്ന് മല്ലിക പറഞ്ഞു. ”പ്രത്യേകിച്ച്, പൃഥ്വിരാജിന്റെ മകള്‍ അല്ലിയും ഇന്ദ്രജിത്തിന്റെ രണ്ടാമത്തെ മകള്‍ നക്ഷത്രയും എന്നാണ് മല്ലിക പറയുന്നത്. അതേസമയം, പ്രാര്‍ത്ഥന വലുതായത് കൊണ്ടു തന്നെ പെരുമാറ്റവും അതുപോലെ പക്വത നിറഞ്ഞതാണ്.

അതേസമയം, അലംകൃത കുഞ്ഞ് പ്രായത്തിലേ ചെയ്യുന്ന പ്രവര്‍ത്തികള്‍ എല്ലാം തനിക്ക് സന്തോഷം നല്‍കുന്നതാണ് എന്നാണ് മല്ലിക പറയുന്നത്. അതുപോലെ കൊച്ചുമകള്‍ അലംകൃതയില്‍ നിന്ന് തനിക്ക് ഉണ്ടായ ഒരു അനുഭവത്തെ കുറിച്ചും മല്ലിക പറയുന്നു…താന്‍ ഒറ്റയ്ക്ക് തന്നെയാണ് താമസിക്കുന്നത്. ഒരിക്കല്‍ ഫ്‌ളാറ്റില്‍ തമാസിക്കാന്‍ വന്നപ്പോള്‍ അച്ഛമ്മ എന്തിനാ ഇവിടെ ഒറ്റയ്ക്ക്

ഇരിക്കുന്നത് എന്നും .. ക്രിസ്മസ് അല്ലേ നമ്മുടെ വീട്ടിലേക്ക് വാ നമുക്ക് കേക്ക് ഒക്കെ മുറിക്കാം എന്ന് പറഞ്ഞു..എന്റെ മകനും മരുമകളും പറയാത്തത് പോലും കൊച്ചു മകള്‍ എന്നോട് പറഞ്ഞെന്ന് അന്ന് ഞാന്‍ പൃഥ്വിയോട് തമാശയായി പറഞ്ഞു എന്നാണ് മല്ലിക പറയുന്നത്. ചെറുപ്രായത്തില്‍ തന്നെ വളരെ പക്വതയോടെ പെരുമാറുന്ന രീതിയാണ് അലംകൃതയ്ക്ക്‌ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.