ഗൗരിയ്ക്ക് 14 വയസ്സായി…ഇന്നും ബെഡിലും വീല്‍ചെയറിലും തന്നെയാണ്!!! വെറുതെ കാശു കളയണോ എന്നൊക്കെ ചോദിക്കുന്നവര്‍ ഉണ്ട്…! മകളെ കുറിച്ച് നടി സിന്ധു

മലയാളത്തിലെ ഹിറ്റ് പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. ഇപ്പോള്‍ സംപ്രേക്ഷണം തുടരുന്ന സീരിയലിലെ ഒരുപ്രധാന കഥാപാത്രമാണ് സുധ അപ്പച്ചി. പരമ്പരയിലെ കേന്ദ്ര കഥാപാത്രമായ കണ്ണന്റെ മുറപ്പെണ്ണ് ആയി എത്തുന്ന അച്ചുവിന്‍െ അമ്മയാണ് സുധ അപ്പച്ചി. കഥാപാത്രത്തെ…

മലയാളത്തിലെ ഹിറ്റ് പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. ഇപ്പോള്‍ സംപ്രേക്ഷണം തുടരുന്ന സീരിയലിലെ ഒരുപ്രധാന കഥാപാത്രമാണ് സുധ അപ്പച്ചി. പരമ്പരയിലെ കേന്ദ്ര കഥാപാത്രമായ കണ്ണന്റെ മുറപ്പെണ്ണ് ആയി എത്തുന്ന അച്ചുവിന്‍െ അമ്മയാണ് സുധ അപ്പച്ചി. കഥാപാത്രത്തെ അവതരിപ്പിക്കുന്നത നടി സിന്ധു മനു വര്‍മ്മ ആണ്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് സിന്ധു.

എന്നാല്‍ സീരിയല്‍ പോലെ താരപകിട്ടുള്ളതല്ല സിന്ധുവിന്റെ ജീവിതം. മകളുടെ ജനനശേഷം ജീവിതത്തില്‍ ഏറെ പ്രയാസം അനുഭവിക്കുകയാണ് താരം. സീരിയല്‍ രംഗത്തുതന്നെയുള്ള മനുവര്‍മ്മ ആണ് ഇവരുടെ ഭര്‍ത്താവ്. ബാലതാരം ആയിട്ടാണ് സിന്ധു അഭിനയത്തിലേക്ക് എത്തുന്നത്.

എന്നാല്‍ പിന്നീട് വിവാഹശേഷം ഇവര്‍ അഭിനയത്തില്‍ നിന്നും വിട്ടു നിന്നു. തലയണമന്ത്രം ഉള്‍പ്പെടെ നിരവധി സിനിമകളില്‍ ഇവര്‍ ബാലതാരമായി അഭിനയിച്ചു. എന്നാല്‍ വിവാഹശേഷം ഇളയ മകള്‍ ഗൗരിയുടെ ജനനത്തിന് ശേഷമാണ് അഭിനയത്തില്‍ നിന്നും വിട്ടുനിന്നത്. കാരണം രോഗിയായിരുന്നു മകള്‍ ഗൗരി.

കുഞ്ഞ് ജനിച്ചപ്പോഴേ തലച്ചോറില്‍ ഫ്‌ലൂയ്ക്ക് ശേഖരണം സംഭവിക്കുകയായിരുന്നു. രണ്ടു ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു. എന്നാല്‍ മകളുടെ അസുഖം എല്ലാവരെയും തളര്‍ത്തി. മകള്‍ ഇന്നും ബെഡിലും വീല്‍ചെയറിലും തന്നെയാണ് കഴിയുന്നതെന്നും താരം പറയുന്നു.

ഗൗരിയ്ക്ക് 14 വയസ്സായി, ഇതുവരെ സംസാരിക്കാന്‍ സാധിച്ചിട്ടില്ല. രാജ്യത്തെ പല ആശുപത്രികളിലും അവളെ കൊണ്ടുപോയി ചികിത്സിച്ചു. ഇപ്പോഴും അവള്‍ക്ക് ചികിത്സ തുടരുകയാണ്. ഒരു ദിവസം മാത്രം അവളുടെ ചികിത്സയ്ക്ക്
1500 രൂപ വേണം.

ഓപ്പറേഷന്‍ കഴിഞ്ഞതോടെ ഇന്‍ഫെക്ഷന്‍ ആകുമോ എന്ന പേടി ഉണ്ടായിരുന്നു. മകളെയും കൊണ്ട് എല്ലായിടത്തും പോകും എന്നതല്ലാതെ മറ്റൊരു ലോകം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. ഗൗരി ജനിക്കുന്നത് വരെ നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരുന്ന സിന്ധു പെട്ടെന്ന് സൈലന്റ ആയെന്ന് മനു പറയുന്നു.

കുഞ്ഞിന്റെ അവസ്ഥ ഇങ്ങനെയായതോടെ ആളുകളെ കാണുവാന്‍ പോലും ഞങ്ങള്‍ക്ക് പേടിയായിരുന്നു. അതിനൊരു മാറ്റം വേണം എന്ന ചിന്തയില്‍ നിന്നുമാണ് വീണ്ടും അഭിനയത്തിലേക്ക് എത്തുന്നത്. മകളെ നോക്കി, എന്തിനാണ് ഇതിനെയും കൊണ്ട് ഇങ്ങനെ നടക്കുന്നത് എന്ന് മുഖത്ത് നോക്കി ചോദിച്ചവര്‍ പോലും ഉണ്ട്. എന്തിനാണ് വെറുതെ കാശു കളയുന്നത് എന്നൊക്കെ ചോദിച്ചവര്‍ ഉണ്ട്. ഇത് നേരെയാകാന്‍ പോകുന്നില്ല എന്നൊക്കെ പലരും പറയുന്നത് കേള്‍ക്കുമ്പോള്‍ വലിയ വിഷമം തോന്നുന്നുണ്ട് എന്നും താരം പറയുന്നു.

എന്നാല്‍ മകളുടെ കാര്യത്തില്‍ എന്തെങ്കിലും അത്ഭുതം സംഭവിക്കാന്‍ സാധ്യതയുണ്ട് എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത് മാത്രമാണ് പ്രതീക്ഷ. മകള്‍ ജനിച്ചു നാലു വയസ്സാകുന്നത് വരെ വീടിനു പുറത്തേക്ക് ഇറങ്ങിയിട്ട് പോലുമില്ല എന്നാണ് താരം പറയുന്നത്.