ഇപ്പോഴും അവിവാഹിതയായി തുടരാന്‍ കാരണം ആ പ്രണയ തകര്‍ച്ചയല്ല; പുതിയ വെളിപ്പെടുത്തലുമായി നടി സിതാര

‘രാജഹംസമേ…’ എന്ന ഗാനം ഇഷ്ടമില്ലാത്തവര്‍ ആരുംതന്നെ ഉണ്ടാകില്ല. അപ്പോള്‍ ആ ഗാനത്തിന്റെ മുഖമായ നടി സിതാരയേയും മറന്നു കാണില്ല. മലയാളത്തിനൊപ്പം തെന്നിന്ത്യയിലും ഒരുപോലെ തിളങ്ങി നിന്ന നടിയാണ് സിതാര. ‘കാവേരി’ എന്ന മലയാള ചിത്രത്തില്‍…

‘രാജഹംസമേ…’ എന്ന ഗാനം ഇഷ്ടമില്ലാത്തവര്‍ ആരുംതന്നെ ഉണ്ടാകില്ല. അപ്പോള്‍ ആ ഗാനത്തിന്റെ മുഖമായ നടി സിതാരയേയും മറന്നു കാണില്ല.

മലയാളത്തിനൊപ്പം തെന്നിന്ത്യയിലും ഒരുപോലെ തിളങ്ങി നിന്ന നടിയാണ് സിതാര. ‘കാവേരി’ എന്ന മലയാള ചിത്രത്തില്‍ ആണ് സിതാര ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് തെന്നിന്ത്യ ഒട്ടാകെ ഇരുന്നൂറോളം സിനിമകളില്‍ അഭിനയിച്ചു.

എന്നാല്‍, താരത്തിന്റെ അഭിനയമല്ല, ‘അവിവാഹ’ ജീവിതമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അതിനും കാരണമുണ്ട്. താന്‍
48 മത് വയസ്സിലും അവിവാഹിതയായി തന്നെ തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സിതാര ഇപ്പോള്‍.

തനിക്കു നേരത്തെ ഒരു പ്രണയം ഉണ്ടായിരുന്നു. എന്നാല്‍ വിവാഹം കഴിക്കാതിരുന്നത് അതുകൊണ്ടല്ല എന്നും താരം എടുത്തു പറയുന്നു. എന്തുകൊണ്ടോ ചെറുപ്പം മുതല്‍ക്കേ വിവാഹത്തോട് തീരെ ഇഷ്ട്ടം അല്ലായിരുന്നു.

വിവാഹം വെക്തിപരമായ കാര്യമായിരിക്കെ ഇപ്പോള്‍ കുടുമ്ബക്കാരും ,ആരാധകരും പിന്തുണക്കുകയാണ്.

അങ്ങനെയിരിക്കെ എന്റെ ജീവിതത്തില്‍ ഏറെ പിന്തുണച്ചിരുന്ന അച്ഛന്റെ അപ്രതീഷിത വിയോഗം കൂടി ആയപ്പോള്‍ ഞാന്‍ കൂടുതല്‍ തളര്‍ന്നു. അതിനു ശേഷം വിവാഹ ജീവിതത്തോട് ഒരിക്കല്‍പ്പോലും താല്പര്യം തോന്നിയിരുന്നില്ല. പിന്നിട് ഒറ്റക്ക് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മലയാളത്തിലും തമിഴിലും, തെലുങ്കിലുമായി നിരവധി സീരിയലുകളും സിതാര ചെയ്തിരുന്നു, സൈഗാള്‍ പാടുകയാണ് എന്ന ചിത്രത്തിലാണ് മലയാളത്തില്‍ അവസാനമായി താരം ചെയ്തിരുന്നത്, രാജസേനന്‍ ചിത്രം ഭാര്യ ഒന്ന് മക്കള്‍ മൂന്ന് എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ആ ചിത്രത്തിലെ സിതാരയുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടുകുകയും ചെയ്തിരുന്നു.