എന്നെപ്പോലെ ഒരു സൈക്കോയെ അവരുടെ മകള്‍ക്ക് വേണ്ടത്രേ…! നിത്യാ മേനോന്റെ അമ്മയ്ക്ക് മറുപടിയുമായി സന്തോഷ്

സന്തോഷ് വര്‍ക്കി, ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ അറിയപ്പെടുന്നത് ആറാട്ട് സന്തോഷ്.. ഇനി കൂടുതല്‍ മുഖവുര വേണ്ടല്ലോ… നിത്യാമേനോന്റെ പേരു കൂടി കൂട്ടി അറിയപ്പെടാനായിരുന്നു ആള്‍ക്ക് ആഗ്രഹം. പക്ഷേ, എന്തു ചെയ്യാം. നിത്യ ചതിച്ചു. നിത്യയോടുള്ള…

സന്തോഷ് വര്‍ക്കി, ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ അറിയപ്പെടുന്നത് ആറാട്ട് സന്തോഷ്.. ഇനി കൂടുതല്‍ മുഖവുര വേണ്ടല്ലോ…

നിത്യാമേനോന്റെ പേരു കൂടി കൂട്ടി അറിയപ്പെടാനായിരുന്നു ആള്‍ക്ക് ആഗ്രഹം. പക്ഷേ, എന്തു ചെയ്യാം. നിത്യ ചതിച്ചു. നിത്യയോടുള്ള പ്രണയം പറഞ്ഞതിന് പിന്നാലെ സന്തോഷ് വര്‍ക്കിക്ക് കിട്ടിയത് രൂക്ഷമായ സൈബര്‍ ആക്രമണം മാത്രമാണെന്ന് പറയേണ്ടി വരും.

മോഹന്‍ ലാലിനെപ്പോലെ തന്നെ നടി നിത്യാ മേനോനും തനിക്ക് പ്രിയപ്പെട്ടതാണെന്നും നിത്യയെ കല്യാണം കഴിക്കാന്‍ താല്‍പര്യം ഉണ്ടെന്നും സന്തോഷ് വ്യക്തമാക്കിയിരുന്നു. ഇതോടെ പലരും സന്തോഷിനെ സൈക്കോ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ തന്നെ സൈക്കോ എന്ന് വിളിക്കുന്നതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സന്തോഷ്. താന്‍ ഒരു സൈക്കോ അല്ലെന്നും, തന്നെ സൈക്കോ എന്ന് ആളുകള്‍ വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ വിഷമമുണ്ടെന്നും സന്തോഷ് പറഞ്ഞു.

‘എന്നെപ്പോലെ ഒരു സൈക്കോയെ അവരുടെ മകള്‍ക്ക് വേണ്ടെന്ന് നിത്യാമേനോന്റെ അമ്മ എന്റെ അച്ഛനോട് പറഞ്ഞിരുന്നു. എന്നെ ഒരു ഡോക്ടറെ കാണിക്കാന്‍ അവര്‍ ശുപാര്‍ശ ചെയ്തു. എന്നാല്‍, സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ഒരു സര്‍ഗാത്മക പ്രതിഭയാണ് ഞാനെന്നാണ് ഡോക്ടര്‍ പറഞ്ഞത്’, സന്തോഷ് വര്‍ക്കി വ്യക്തമാക്കി.

സോഷ്യല്‍ മീഡയിലൂടെ തന്നെ അപമാനിച്ച നിത്യ മേനോന്‍ അടക്കമുള്ളവര്‍ക്ക് തന്റെ മരണം സമര്‍പ്പിക്കുന്നു എന്ന തരത്തില്‍ ഉള്‍പ്പെടെ ഇയാള്‍ ഇടയ്ക്ക് പോസറ്റ് ഇട്ടിരുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ കൂടി ആണ് സന്തോഷ് കടന്നു പോകുന്നത് എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകളായിരുന്നു അവ.

നിത്യ മേനോനെ തനിക്ക് ഇനി വേണ്ട എന്നും ഇനി ഇങ്ങോട്ട് വന്നാലും സ്വീകരിക്കില്ല എന്നും സന്തോഷ് കുറിച്ചിരുന്നു. ഇതിനിടെ, സോഷ്യല്‍ മീഡിയയിലൂടെ സൈക്കോ എന്ന് വിളിച്ച് അപമാനിച്ചതിനെതിരെയാണ് സന്തോഷ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

ഇത്തരത്തില്‍ ആളുകളെ അപമാനിക്കരുതെന്നും ഇത്, വളരെ വേദനിപ്പിക്കുന്നതാണെന്നും സന്തോഷ് വ്യക്തമാക്കി. പലരും തന്നെ സൈക്കോ എന്ന് വിളിച്ച് അപമാനിച്ചതിനാല്‍ ഫേസ്ബുക്ക് ഉപേക്ഷിക്കുകയാണെന്നും സന്തോഷ് പറഞ്ഞിരുന്നു.

കടുത്ത മോഹന്‍ലാല്‍ ആരാധകനായ സന്തോഷ് വര്‍ക്കി ആറാട്ട് സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തോടെയാണ് ട്രോളന്മാരുടെ പ്രിയങ്കരനായത്. ‘ആറാട്ടില്‍ ലാലേട്ടന്‍ ആറാടുകയാണ്’ എന്ന ഒറ്റവരി റിവ്യു പറഞ്ഞ് വൈറലായ സന്തോഷ് വര്‍ക്കിയുടെ വിശേഷങ്ങള്‍ ആറാട്ടിനൊപ്പം സോഷ്യല്‍ മീഡിയയിലും നിറഞ്ഞിരുന്നു.