‘കാതൽ ദി കോർ’ എന്ന ചിത്രത്തിൽ മമ്മൂക്ക നടൻ ആകുമെന്ന് സ്വപ്‌നത്തിൽ പോലും പ്രതീക്ഷിച്ചില്ല! മറ്റൊരു നടൻ ആയിരുന്നു മനസിൽ, ആദർശ് സുകുമാരൻ 

മമ്മൂട്ടി, ജ്യോതിക ചിത്രം കാതൽ ദി കോർ ഇപ്പോൾ  തീയറ്ററുകളിൽ പ്രേഷക പ്രശംസ പിടിച്ചു പറ്റി മുന്നേറുകയാണ്, ഇപ്പോൾ ചിത്രത്തെ കുറിച്ചും, മമ്മൂട്ടിയെ കുറിച്ചും ചിത്രത്തിന്റെ തിരക്കഥകൃത്ത് ആദർശ് സുകുമാരൻ പറഞ്ഞ വാക്കുകളാണ് കൂടുതൽ…

മമ്മൂട്ടി, ജ്യോതിക ചിത്രം കാതൽ ദി കോർ ഇപ്പോൾ  തീയറ്ററുകളിൽ പ്രേഷക പ്രശംസ പിടിച്ചു പറ്റി മുന്നേറുകയാണ്, ഇപ്പോൾ ചിത്രത്തെ കുറിച്ചും, മമ്മൂട്ടിയെ കുറിച്ചും ചിത്രത്തിന്റെ തിരക്കഥകൃത്ത് ആദർശ് സുകുമാരൻ പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധേയമാകുന്നത്, ഈ ചിത്രത്തിൽ മമ്മൂക്ക നടൻ ആകുമെന്ന് ഞങ്ങൾ ഒരിക്കൽ പോലും സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല, ഇതിന്റെ തിരക്കഥയും, കഥയും എഴുതുമ്പോൾ ഒരു നടനെയും ചിന്തിച്ചിരുന്നില്ല, ഇത് തന്റെ മൂന്നാമത്തെ ചിത്രമാണ്, കോവിഡ് കാലത്തെ ആയിരുന്നു ചിത്രത്തെ കുറിച്ച് ആലോചിച്ചത്.

ഞാനും പോൾസണും ഒരു ചെറിയ സിനിമ ആയാണ് കാതലിനെ നോക്കികണ്ടിരുന്നത്, അതുപോലെ ചിത്രത്തിൽ മാത്യു ദേവസിയായി ഞങ്ങൾ കണ്ടിരുന്നത് മലയാളത്തിലെ മറ്റൊരു നടനെ ആയിരുന്നു, ആ നടനെ ഞങ്ങൾ പോയി കണ്ടിരുന്നു അദ്ദേഹത്തിനെ കഥ ഇഷ്ട്ടമായി എന്നാൽ  ചില കാരണങ്ങളാൽ  അത് നടന്നില്ല, അതുപോലെയാണ് ചിത്രത്തിനായി പല സംവിധായകരെയും കണ്ടു , പക്ഷെ ജിയോ ബേബി സാറിനെ കണ്ടതും ചിത്രത്തിന്റെ തലവര തന്നെ മാറി ആദർശ് പറയുന്നു.

അദ്ദേഹമാണ് നായകനായി മമ്മൂട്ടിയെ നോക്കിക്കൂടെ എന്ന് ചോദിച്ചത്, അങ്ങനെയാണ് മമ്മൂക്കയെ കാണുന്നത്, അങ്ങനെ അദ്ദേഹത്തിനോട് കഥ പറഞ്ഞു, ആദ്യം ചില സംശയങ്ങൾ അദ്ദേഹം ഞങ്ങളോട് പറഞ്ഞു, അപ്പോൾ അത് ഞങ്ങൾ വിട്ടു, എന്നാൽ വീണ്ടും ജിയോ ബേബി സാർ മമ്മൂക്കയോട് മെസേജ് ഇട്ടു ചോദിച്ചു, അന്നത്തെ കഥ അല്ലിയോ എന്ന് ചോദിച്ചു, പിന്നീട് കഥയുടെ വൺ ലൈൻ അയച്ചു കൊടുത്തു അദ്ദേഹം പിന്നീട് ഓക്കേ പറഞ്ഞു ആദർശ് സുകുമാരൻ പറയുന്നു