Film News

ജീവിതത്തിൽ നിർണ്ണായക തീരുമാനവുമായി സാമന്ത

പ്രേക്ഷകരെ എല്ലാം ഞെട്ടിച്ച് കൊണ്ടാണ് നാല് വർഷത്തെ വിവാഹ ജീവിതം സാമന്തയും  ചൈതന്യയും അവസാനിപ്പിച്ചത്. പ്രണയിച്ച് വിവാഹിതർ ആയ  ഇവർ വളരെ ആർഭാട പൂർവം ആണ് തങ്ങളുടെ വിവാഹം നടത്തിയത്. എന്നാൽ വെറും നാല് വര്ഷം മാത്രമായിരുന്നു ഈ ബന്ധത്തിന്റെ ആയുസ്. അത് കൊണ്ട് തന്നെ ഇരുവരും വിവാഹ മോചിതർ ആയി എന്ന് ആരാധകർക്കും വിശ്വസിക്കാൻ ബുദ്ധിമുട്ട് ആയിരുന്നു. എന്നാൽ വിവാഹ മോചനത്തിന് ശേഷം സാമന്ത ശക്തമായി തന്നെ സിനിമയിലേക്ക് തിരിച്ച് വരവ് നടത്തുകയായിരുന്നു. അത് വരെ ചെയ്യാതിരുന്ന ഐറ്റം ഡാൻസ് വരെ സാമന്ത പിന്നീട് ചെയ്യാൻ തുടങ്ങി. കോടികൾ ആണ് ഈ ഒരൊറ്റ ഡാൻസ് രംഗത്തിന് സാമന്ത വാങ്ങിച്ചത് . എന്നാൽ അധികം വൈകാതെ തന്നെ സമാന്തയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുകയായിരുന്നു.

മയോസൈറ്റിസ് എന്ന അപൂർവ രോഗമാണ് സാമന്തയെ ബാധിച്ചത് . കഴിഞ്ഞ ഒരു വര്ഷം കൊണ്ട് സിനിമയിൽ നിന്ന് പോലും ഇടവേള എടുത്ത് സാമന്ത ഈ രോഗത്തിന്റെ ചികിത്സയിൽ ആണ്. കുറച്ച് നാളുകൾ താൻ സിനിമയിൽ നിന്ന് ഇടവേള എടുക്കുകയാണ് എന്ന് സാമന്ത തന്നെ തുർന്ന് പറഞ്ഞിരുന്നു. അടുത്തിടെ വിവാഹ മോചനം തന്നെ മാനസികമായി തളർത്തി എന്നും ഡിപ്രെഷൻ സ്റ്റേജിലേക്ക് താൻ എത്തിയിരുന്നു എന്നും സാമന്ത വെളിപ്പെടുത്തിയത് ഏറെ ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു. എന്നാൽ ചികിത്സകളും മറ്റുമായി മുന്നോട്ട് പോകുന്നത് സാമന്തയുടെ വിവാഹം ഇനിയും താമസിക്കാൻ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടുകയാണ് പ്രേക്ഷകർ. ഇപ്പോൾ തന്നെ 36 വയസ്സ് ആയി എന്നും ഇനിയും വിവാഹം കഴിക്കാതിരികുനന്ത മണ്ടത്തരം ആണെന്നുമാണ് പ്രേക്ഷകർ പറയുന്നത്.

സാമന്തയുടെ മാതാപിതാക്കളോടും ആളുകൾ ഈ കാര്യം പറയുന്നുണ്ട്. എന്നാൽ വിവാഹം കഴിച്ച് സെറ്റിൽ ആകാൻ സുഹൃത്തുക്കളും സാമന്തയോട് പറയുന്നുണ്ട്. എന്നാൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം സാമന്ത ഇനി ഒരു വിവാഹത്തിന് ഒരുക്കം അല്ലെന്നും എന്നാൽ തനിക്ക് അമ്മയാകണം എന്ന് ആഗ്രഹം ഉണ്ട് എന്നുമാണ്. അതിനു വേണ്ടി ഭാവിയിൽ രണ്ടു കുട്ടികളെ ദത്തെടുത്ത് വളർത്താൻ സാധ്യത ഉണ്ട് എന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്ന താരമാണ് സാമന്ത. അത് കൊണ്ട് തന്നെ കുട്ടികളെ ഭാവിയിൽ ദത്ത് എടുക്കും എന്ന് തന്നെയാണ് പുറത്ത് വരുന്ന വാർത്തകൾ. എന്നാൽ ഈ വാർത്ത താരം ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല.

Trending

To Top