Film News

ഒറിജിനൽ തന്നെ വേണമെന്ന് പൃഥ്വിരാജിന് ആയിരുന്നു നിർബന്ധം, മാർത്താണ്ഡൻ

പൃഥ്വിരാജിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു പാവാട. പൃഥ്വിരാജ് അനൂപ് മേനോൻ  കൂട്ടുകെട്ടിൽ ഇറങ്ങിയ ഈ ചിത്രം 2016 ൽ ആയിരുന്നു പുറത്തിറങ്ങിയത്. ചിത്രം വലിയ  രീതിയിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇവരെ കൂടാതെ മിയ, ആശാ സുരേഷ്, നെടുമുടി വേണു, മണിയൻപിള്ള രാജു, കലാഭവൻ ഷാജോൺ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന കാര്യം തുറന്നു പറയുകയാണ് ചിത്രത്തിന്റെ സംവിധായകൻ ആയ മാർത്താണ്ഡൻ. കുറെ നാളുകൾ കൊണ്ട് താൻ പാവാടയുടെ രണ്ടാമത്തെ ഭാഗത്തിന് വേണ്ടിയുള്ള ഒരുക്കങ്ങളിൽ ആണെന്നും സംവിധായകൻ തുറന്നു പറഞ്ഞിരുന്നു.

ഇതിനൊപ്പം തന്നെ പാവാടയുടെ ആദ്യ ഭാഗത്തിന്റെ ഷൂട്ടിങ് സമയത്ത് ഉണ്ടായ രസകരമായ ഒരു അനുഭവവും മാർത്താണ്ഡൻ പങ്കുവെച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് എനിക്കും മിയയ്ക്കും ഒരു പോലെ ടെൻഷൻ ഉണ്ടായിരുന്ന സീൻ ആയിരുന്നു മിയയുടെ കഥാപാത്രം മീൻ ചട്ടി എടുത്ത് പൃഥ്വിയുടെ കഥാപാത്രത്തിന്റെ തലയ്ക്ക് അടിക്കുന്നത്. ഇതിനു വേണ്ടി ഡമ്മി ചട്ടി ഒക്കെ ഉണ്ടാക്കിയിരിക്കുന്നു. മീൻ കറിയും ഡമ്മി വെക്കാമെന്നു ഞാൻ പറഞ്ഞപ്പോൾ ഒറിജിനൽ തന്നെ മതിയെന്ന് പൃഥ്വി പറഞ്ഞ്. അത് വേണ്ട ഡമ്മി മതിയെന്ന് ഞാൻ വീണ്ടും പറഞ്ഞപ്പോൾ ഒറിജിനൽ തന്നെ വെച്ച് അടിച്ചാലെ ആ ഫീൽ കിട്ടു എന്ന് പൃഥ്വി പിന്നെയും പറഞ്ഞു.

ഇതോടെ ആ രംഗത്തിന് വേണ്ടി ഒറിജിനൽ മത്തി കറി തന്നെയാണ് ഉപയോഗിച്ചത് . ആ രംഗം ഷൂട്ട് ചെയ്തു കഴിഞ്ഞു പൃഥ്വി പോയി കുളിച്ചു എങ്കിലും രണ്ടു ദിവസത്തോളം കാരവാനിൽ ആ മത്തിക്കറിയുടെ മണം ആയിരുന്നു എന്നുമാണ് മാർത്താണ്ഡൻ പറയുന്നത്. മാത്രമല്ല, പാവാടയുടെ രണ്ടാം ഭാഗത്തിനെ കുറിച്ച് വാർത്ത വന്നപ്പോൾ അടിപ്പാവാട എന്നൊക്കെ ആണോ പേര് എന്നുള്ള ട്രോളുകൾ ഒക്കെ വന്നിരുന്നു. എന്നാൽ ശരിക്കും ഞാൻ ഇപ്പോൾ പാമ്പ് ജോയ് എന്ന കഥാപാത്രത്തെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് എന്നാണ് മാർത്താണ്ഡൻ പറയുന്നത്.

Trending

To Top