അഞ്ജന, ഞാൻ എന്നും അവരോടൊപ്പം ആ മാതാപിതാക്കൾക്കൊപ്പം, ഉണ്ട്, ഞാൻ മാത്രമല്ല ഒരായിരം അച്ഛനമ്മമാരും

തൊടുപുഴയിൽ അമ്മയുടെയും അവരുടെ കാമുകന്റെയും ക്രൂര മർദ്ദനത്തിന് വിധേയനായി ആര്യൻ ജീവൻ വെടിഞ്ഞിട്ട് ഇന്നലെ രണ്ടു വര്ഷം തികഞ്ഞു, ഇപ്പോൾ ആര്യനെക്കുറിച്ചും ആര്യന്റെ അമ്മയുടെ ക്രൂരതകളെക്കുറിച്ചും ദീപ ജോസഫ് പങ്കുവെച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ…

തൊടുപുഴയിൽ അമ്മയുടെയും അവരുടെ കാമുകന്റെയും ക്രൂര മർദ്ദനത്തിന് വിധേയനായി ആര്യൻ ജീവൻ വെടിഞ്ഞിട്ട് ഇന്നലെ രണ്ടു വര്ഷം തികഞ്ഞു, ഇപ്പോൾ ആര്യനെക്കുറിച്ചും ആര്യന്റെ അമ്മയുടെ ക്രൂരതകളെക്കുറിച്ചും ദീപ ജോസഫ് പങ്കുവെച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്,

പോസ്റ്റ് ഇങ്ങനെ

തൊടുപുഴയിൽ അമ്മയുടെയും അവരുടെ കാമുകന്റെയും ക്രൂര മർദ്ദനത്തിന് വിധേയനായി ആര്യൻ ജീവൻ വെടിഞ്ഞിട്ട് ഇന്ന് രണ്ടു വർഷം തികയുന്നു (06.042019).. അഡ്ലി സോഷ്യൽ ജസ്റ്റിസ്‌ ഫൌണ്ടേഷൻ അവന്റെ ആത്മാവിന് നീതിക്ക് വേണ്ടി പൊരുതി. ഒടുവിൽ 2020 ഫെബ്രുവരി മാസത്തിൽ ഞങ്ങൾ ആ വിധി നേടി.. JJ Act U/S 75 അനുസരിച്ചു അഞ്ജനയും കുറ്റക്കാരിആണ്.. അതുകൊണ്ട് നിയമ നടപടികളും വിചാരണയും നേരിടണം.. ആ ദുഷ്ടയായ അമ്മയെ ഇരുമ്പഴിക്കുള്ളിൽ കാണാൻ ലോകം മുഴുവൻ ആകാംഷയോടെ കാത്തിരുന്നു.. ലോകത്തിന്റെ മുക്കിലും മൂലയിലും നിന്നു ഓരോ അമ്മയും അച്ചനും ഐക്യദാർഢ്യം തന്നു.. സന്ദേശങ്ങളും ഫോൺ കോളുകളും ഞങ്ങളെ തേടി എത്തി.. എന്നിട്ട് എന്ത് സംഭവിച്ചു എന്നറിയാൻ പലരുടെയും മെസ്സേജുകൾ ഇന്നും വരുന്നു..

സെഷൻ കോടതിവിധിക്ക്‌ എതിരെ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ് അമ്മയും മകളും.(അഞ്ജനയും അവരുടെ അമ്മ ശോഭനയും )കേസിൽ നിന്നു ഒഴിവാക്കണം പോലും.. ഇന്നും ആ കുഞ്ഞിന്റെ ഓർമയിൽ നീറി നീറി ജീവിക്കുന്ന അമ്മമാരേ ആ കാപലികയെ പൂട്ടാൻ ഏതറ്റം വരെ പോകാനും ഞാൻ ഒരുക്കമാണ്.. നിങ്ങളും അങ്ങനെ അല്ലേ?? നിങ്ങൾക്ക് അറിയണോ ബിജുവിന്റെ ബോഡി റീപോസ്റ്റ്മോർട്ടം നടത്തി.. ഇന്നും അഴുകാതെ ഇരിക്കുന്ന ആ ശരീരം പല സത്യങ്ങളും വിളിച്ചു പറയുന്നു.. എന്തിനായിരുന്നു ബിജുവിനെ കൊന്നത്?? ആർക്കുവേണ്ടി ആയിരുന്നു?? ആരാണ് കൂട്ടു പ്രതികൾ? എന്നിട്ട് എന്ത് നേടി?? കുഞ്ഞുവാവ( ആയുഷ് – പപ്പിയുടെ ഇളയ സഹോദരൻ ) സുഖമായി ബിജുവിന്റെ മാതാപിതാക്കൾക്ക് ഒപ്പം കഴിയുമ്പോഴും പലപ്പോഴും ആ കുഞ്ഞിനെ ശോഭനയും അഞ്ജനയും ചേർന്ന് മാനസികമായി തകർക്കാൻ നോക്കുന്നു.. കുഞ്ഞു അവളെയോ അവളുടെ അമ്മയെയോ ഒരിക്കലും കാണാനോ അവരുമായി സംസാരിക്കാനോ പോലും ആഗ്രഹിക്കുന്നില്ല എന്നത് പച്ച സത്യമായിരിക്കെ വയസായ ബിജുവിന്റെ മാതാപിതാക്കളെ ബുദ്ധിമുട്ടിക്കാൻ തൊടുപുഴ ചൈൽഡ് ലൈൻ ന്റെ പേരും പറഞ്ഞു പരാതികൾ അയക്കുന്നു..

മാതാപിതാക്കളെ കൂടുതൽ കൂടുതൽ ക്രൂശിക്കാൻ നോക്കുന്നു..
അഞ്ജന… ഞാൻ എന്നും അവരോടൊപ്പം ആ മാതാപിതാക്കൾക്കൊപ്പം..ഉണ്ട്.. ഞാൻ മാത്രമല്ല ഒരായിരം അച്ഛനമ്മമാരും.. ഇനി നിനക്കോ നിന്റെ അമ്മക്കോ അവരെ വേദനിപ്പിക്കാൻ കഴിയില്ല.. ബിജുവിന്റെ മരണം.. ആര്യന്റെ മരണം.. ഇതിനെല്ലാം ഉത്തരം പറയാൻ ഒരുങ്ങിക്കോളൂ.. നിന്നെ സംരക്ഷിക്കുന്ന പാർട്ടി ഇല്ലാതാവും. കാരണം ഇത് സത്യത്തിന് വേണ്ടിയുള്ള സത്യവാദികളുടെ പോരാട്ടമാണ്.. ആര്യന്റെ വേദന മനസ്സുകൊണ്ടും ഹൃദയം കൊണ്ടും ഏറ്റുവാങ്ങാൻ കഴിയുന്ന ഒരമ്മയുടെ അല്ല ഒരായിരം അമ്മമാരുടെ ഉറച്ച തീരുമാനമാണിത്… വച്ച കാൽ പിന്നോട്ടില്ല.. മരണം വരെ ഞാൻ ജന്മം നല്കാത്ത കുഞ്ഞിന് വേണ്ടി പോരാടാൻ ഒരുങ്ങിയ ഒരമ്മ… തോൽക്കാൻ തീരുമാനിക്കാത്ത അമ്മ… ആര്യൻ എന്ന എന്റെ കുഞ്ഞിന് വേണ്ടി അവന്റെ ആത്മശാന്തിക്കു വേണ്ടി ജയം മുന്നിൽ കണ്ടിറങ്ങുന്നു..പ്രിയ കൂട്ടുകാരെ ആൾബലം കൊണ്ടും പ്രാർത്ഥന കൊണ്ടും നിങ്ങൾ കൂടെ ഉണ്ടാവും എന്നു വിചാരിച്ചു കൊണ്ടു…. അവന്റെ രണ്ടാം ചരമ ദിനത്തിൽ കുറിക്കുന്നു… അവന്റെ ഘാതകർക്കു മാപ്പില്ല.. എരിയുന്ന അഗ്നിയായ് കനലായി