ഗോവയില്‍ അവധി ആഘോഷിച്ച് അഹാന; ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് താരം

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള നടിമാരിലൊരാളാണ് അഹാന കൃഷ്ണ. അഭിനയവും നൃത്തവും പാട്ടും മോഡലിങ്ങുമൊക്കെയായി എപ്പോഴും പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട് താരം. ഇപ്പോഴിതാ ഗോവയില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ”മനസ്സില്‍ ഗോവന്‍ ചെമ്മീന്‍…

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള നടിമാരിലൊരാളാണ് അഹാന കൃഷ്ണ. അഭിനയവും നൃത്തവും പാട്ടും മോഡലിങ്ങുമൊക്കെയായി എപ്പോഴും പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട് താരം. ഇപ്പോഴിതാ ഗോവയില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ”മനസ്സില്‍ ഗോവന്‍ ചെമ്മീന്‍ കറി’ എന്നാണ് അഹാന ഈ ചിത്രങ്ങള്‍ക്ക് നല്‍കിയ അടിക്കുറിപ്പ്. വെള്ള നിറമുള്ള ടോപ്പും ഡെനിം ബ്ലൂ ഷോര്‍ട്‌സുമാണ് അഹാന ധരിച്ചിരുന്നത്. അഹാനയുടെ ചിത്രങ്ങളും കുറിപ്പും ഇതിനോടകം വൈറലായി.

ഇടയ്ക്കിടെ കുടുംബം യാത്രകളും നടത്താറുണ്ട്. യാത്ര പോകുന്ന വീഡിയോകളും അഹാന പങ്കുവയ്ക്കാറുണ്ട്. വളരെ കുറച്ചു ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ചതാണ് താരം. സമൂഹമാധ്യമങ്ങളില്‍ ഏറെ സ്വാധീനം ചെലുത്തുന്ന ഒരു താരകുടുംബമാണ് ഇവരുടെത്. നടിയും നര്‍ത്തകിയും മോഡലുമായ അഹാന, ധാരാളം ഫോളോവേഴ്‌സ് ഉള്ള ഒരു സോഷ്യല്‍ മീഡിയ സെലിബ്രിറ്റി കൂടിയാണ്.

2014 ല്‍ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് അഹാന ആദ്യമായി വെള്ളിത്തിരയില്‍ എത്തുന്നത്. പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഹാന തന്റെ രണ്ടാമത്തെ ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളയില്‍ അഭിനയിക്കുന്നത്. പിന്നീട് ടോവിനോ തോമസ് ഒപ്പമുള്ള ലൂക്ക എന്ന ചിത്രത്തിലൂടെ താരം ഏറെ പ്രശസ്തയായി. പതിനെട്ടാം പടി എന്ന ചിത്രത്തിലും ശ്രദ്ധേയമായ ഒരു വേഷത്തില്‍ അഹാന കൃഷ്ണ എത്തിയിരുന്നു.

2021ല്‍ റിലീസ് ചെയ്ത പിടികിട്ടാപ്പുള്ള എന്ന ചിത്രത്തിലാണ് അഹാന അവസാനം പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ വര്‍ഷം മി മൈസെല്‍ഫ് ആന്‍ഡ് ഐ എന്ന വെബ് സീരിസില്‍ അഭിനയിക്കുകയുണ്ടായി. നാന്‍സി റാണി, അടി എന്നീ സിനിമകളാണ് അഹാനയുടെ പുതിയ ചിത്രങ്ങള്‍.