Film News

പച്ച സാരിയില്‍ തിളങ്ങി അഹാന കൃഷ്ണ…!!

നടന്‍ കൃഷ്ണകുമാറിന്റെ കുടുംബത്തിലെ എല്ലാവരേയും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. അദ്ദേഹത്തിന്റെ നാല് പെണ്‍മക്കളില്‍ ആദ്യപുത്രിയാണ് അഹാന കൃഷ്ണ. ആദ്യമായി സിനിമയിലേക്ക് എത്തിയതും അഹാനയാണ്. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലാണ് അഹാന ആദ്യമായി നടിയായി എത്തിയത്. നടി എന്നതിലുപരി ഗായിക, വ്‌ളോഗര്‍, സംവിധായിക, എന്നീ മേഖലകളിലും താരം

ശോഭിച്ചിട്ടുണ്ട്. സിനിമാ രംഗത്തെ പോലെതന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സജീവമാണ് നടി. ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. അഹാന പങ്കുവെയ്ക്കുന്ന ഫോട്ടോകളും വിശേഷങ്ങളും പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇത്തവണ പച്ച സാരിയിലാണ് നടി

എത്തിയിരിക്കുന്നത്. ഇളം പച്ച ലിനന്‍ സാരിയില്‍ അതീവസുന്ദരിയായാണ് അഹാന ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.അടി, നാന്‍സി റാണി തുടങ്ങിയവയാണ് അഹാനയുടെ പുതിയ സിനിമകള്‍. താരത്തിന്റെ പുതിയ ഫോട്ടോയ്ക്ക് ഒരുപാട് ലൈക്കുകളും കമന്റുകളും ഇതിനോടകം തന്നെ അഹാനയ്ക്ക് ലഭിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയുടെ പ്രിയതാരമാണ് നടി അഹാന കൃഷ്ണ.

വ്‌ലോഗര്‍ എന്ന രീതിയിലും സോഷ്യല്‍ മീഡിയ താരമെന്ന നിലയിലുമൊക്കെ ഏറെ ശ്രദ്ധ നേടിയ അഹാനയ്ക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. അടുത്തിടെ തോന്നല്‍ എന്ന മ്യൂസിക് വീഡിയോ സംവിധാനം ചെയ്തും അഹാന ശ്രദ്ധ നേടിയിരുന്നു.

 

Trending

To Top