ഐശ്വര്യ ലക്ഷ്മിയുടെ ‘അമ്മു’അഞ്ച് ഭാഷകളിൽ

മലയാളികളുടെ പ്രിയ താരമാണ് ഐശ്വര്യ ലക്ഷ്മി.തെന്നിന്ത്യൻ താരമായി ഉയർന്നുകൊണ്ടിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി.താരം നായികയായി എത്തുന്ന പുതിയ സിനിമയാണ് ‘അമ്മു’.ചിത്രം സംവിധാനം ചെയ്യുന്നത് ചാരുകേശ് ശേഖർ ആണ്.അണിയറ പ്രവർത്തകർ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. റിലീനിനൊപ്പം സിനിമയുടെ…

മലയാളികളുടെ പ്രിയ താരമാണ് ഐശ്വര്യ ലക്ഷ്മി.തെന്നിന്ത്യൻ താരമായി ഉയർന്നുകൊണ്ടിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി.താരം നായികയായി എത്തുന്ന പുതിയ സിനിമയാണ് ‘അമ്മു’.ചിത്രം സംവിധാനം ചെയ്യുന്നത് ചാരുകേശ് ശേഖർ ആണ്.അണിയറ പ്രവർത്തകർ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

റിലീനിനൊപ്പം സിനിമയുടെ ടീസറും പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.അമ്മു ഒടിടിയിൽ ഡയറക്ട് റിലീസായിട്ടാണ് എത്തുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ,ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് സിനിമയൊരുങ്ങുന്നത്. അമ്മു ആ മാസം 19ന് ആമസോൺ പ്രൈം വീഡിയോയിലാണ് പ്രീമിയർ ചെയ്യുന്നത്.

അമ്മു നിർമിക്കുന്നത് സംവിധായകൻ കാർത്തിക് സുബ്ബരാജാണ്. മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവനാണ് ഐശ്വര്യ ലക്ഷ്മിയുടെതായി ഒടുവിൽ ഇറങ്ങിയ ചിത്രം. താരത്തിന്റെതായി മലയാളത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘കുമാരി’. നിർമ്മൽ സഹദേവൻ ആണ് കുമാരി സംവിധാനം ചെയ്യുന്നത്. സിനിമ ഈ മാസം പ്രദർശത്തിനെത്തും