Film News

ഒരിക്കലും ആ പേര് ഞാന്‍ ഉപയോഗിച്ചിട്ടില്ല..! ആഗ്രഹിച്ചതുമല്ല- ബിനു പപ്പു

സിനിമയിലേക്ക് വരാന്‍ ഒരിക്കലും കുതിരവട്ടം പപ്പുവിന്റെ മകന്‍ എന്ന ലേബല്‍ ഉപയോഗിച്ചിട്ടില്ലെന്ന് നടന്‍ ബിനു പപ്പു. ഒരിക്കലും ആ പേര് ഉപയോഗിച്ച് അല്ല സിനിമയില്‍ എത്തിയത് എന്ന് ബിനു പപ്പു പറയുന്നു.. മാതൃഭൂമിയ്ക്ക് അനുവദിച്ച് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. പല സിനിമാ സെറ്റുകളില്‍ പോയാലും എന്നെ അറിയുന്നവര്‍ കൂടുതലായിരിക്കും..അവരെ എനിക്ക് പരിചയമില്ലെങ്കില്‍ പോലും.. അത് ഞാന്‍ പപ്പു എന്ന വ്യക്തിയുടെ മകന്‍ ആയതുകൊണ്ടാണ്..

ആ സ്‌നേഹവും പരിഗണനയും എനിക്ക് എല്ലാവരുടേയും അടുത്ത് നിന്ന് കിട്ടാറുണ്ട് എന്ന് ബിനു പപ്പു തുറന്ന് പറയുന്നു.. അതിപ്പോള്‍ മമ്മൂക്ക ആയാലും ലാലേട്ടന്‍ ആയാലും ആ സ്‌നേഹം അവരെല്ലാവരും.. കൂടെ അഭിനയിച്ചവരും എല്ലാം എനിക്ക് നല്‍കിയിട്ടുണ്ട്.. എന്നാല്‍ അതെല്ലാം അച്ഛനോട് അവര്‍ക്കുണ്ടായിരുന്ന സ്‌നേഹമാണ്.. അത് തന്നെയാണ് അവര്‍ എന്നോടും കാണിക്കുന്നത്..അതെല്ലാം വലിയ സന്തോഷം തന്നെയാണെന്നും ബിനു പപ്പു അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ താന്‍ ഒരിക്കലും കുതിരവട്ടം പപ്പുവിന്റെ മകന്‍ എന്ന ലേബലില്‍ സിനിമയില്‍ എത്തിപ്പെടാനോ, ചാന്‍സ് ചോദിക്കാനോ..

അല്ലെങ്കില്‍ മറ്റെന്തിങ്കിലും കാര്യത്തിന് വേണ്ടിയോ അച്ഛന്റെ പേര് ഉപയോഗിച്ചിട്ടില്ല.. ഒരിക്കലും ദുരുപയോഗം ചെയ്തിട്ടുമില്ലെന്നും അദ്ദേഹം പറയുന്നു. പക്ഷേ, ആദ്യത്തെ സിനിമയിലേക്ക് എന്നെ വിളിച്ചത് തന്നെ ഞാന്‍ അദ്ദേഹത്തിന്റെ മകന്‍ ആയതുകൊണ്ടാണ്.. അത് നടന്മാരുടെ മക്കള്‍ അഭിനയിച്ച സിനിമ തന്നെ ആയിരുന്നു..സിനിമയിലേക്ക് കച്ചകെട്ടി ഇറങ്ങിയ ആളൊന്നും അല്ല താന്‍ എന്നും ബിനു പപ്പു കൂട്ടിച്ചേര്‍ത്തു..

ഇതിനോടകം തന്നെ മലയാള സിനിമയില്‍ ശ്രദ്ധ നേടിയ ഒരുപിടി കഥാപാത്രങ്ങള്‍ ബിനു പപ്പു അവതരിപ്പിച്ചിട്ടുണ്ട്. ഭാരത സര്‍ക്കസ് ആണ് താരത്തിന്റെതായി പ്രഖ്യപിച്ച ഏറ്റവും പുതിയ സിനിമ. മമ്മൂട്ടിയാണ് സിനിമയുടെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നത്.

Trending

To Top