‘എന്റെ പ്രിയപ്പെട്ട ഓര്‍മ്മകള്‍’ പൂങ്കുഴലി ഓര്‍മ്മകള്‍ പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍. നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ മലയാളിയായ ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തില്‍ പൂങ്കുഴലി എന്ന കഥാപാത്രം ചെയ്യുന്നത് ഐശ്വര്യ…

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍. നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ മലയാളിയായ ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ചിത്രത്തില്‍ പൂങ്കുഴലി എന്ന കഥാപാത്രം ചെയ്യുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. പൂങ്കുഴലിയെ പരിചയപ്പെടുത്തിക്കൊണ്ട് പുറത്തിറങ്ങിയ ”അലൈകടല്‍..” എന്ന ലിറിക്കല്‍ വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഐശ്വര്യ.

ആനപ്പുറത്ത് കയറി ഇരിക്കുന്ന ഐശ്വര്യ ലക്ഷ്മിയെയാണ് ചിത്രത്തില്‍ കാണുന്നത്. ‘കൗണ്ട് ഡൗണ്‍ പോലെയൊന്ന് ചെയ്യാന്‍ ശ്രമിക്കുകയാണ് ഞാന്‍. ഷൂട്ടിംഗില്‍ നിന്നുള്ള എന്റെ പ്രിയപ്പെട്ട ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു, പൂങ്കുഴലിയായുള്ള മനോഹര നിമിഷങ്ങള്‍, എന്റെ സാന്റയ്‌ക്കൊപ്പം’ – എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്.

ലൈക്കാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്‌കരന്‍ നിര്‍മ്മിക്കുന്ന ചിത്രം ഗോകുലം മൂവീസാണ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. സെപ്റ്റംബര്‍ 30-നാണ് ചിത്രം റിലീസ് ചെയ്യുന്നത്. തമിഴ് സാഹിത്യത്തിലെ എക്കാലത്തെയും ഇതിഹാസകൃതിയായ, കല്‍ക്കിയുടെ നോവലിനെ ആധാരമാക്കിയാണ് മണിരത്നം ‘പൊന്നിയിന്‍ സെല്‍വന്‍’ ഒരുക്കിയിരിക്കുന്നത്.