ശ്രേയാ ഘോഷാലിന്റെ മനോഹര ശബ്ദം; മഞ്ജുവിന്റെ ആയിഷയിലെ ആദ്യ ഗാനമെത്തി

മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ആയിഷയിലെ ഗാനം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ആയിഷ ആയിഷ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവിട്ടത്. ശ്രേയ ഘോഷാല്‍ ആലപിച്ചിരിക്കുന്ന ഗാനത്തിന് എം ജയചന്ദ്രനാണ്…

മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ആയിഷയിലെ ഗാനം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ആയിഷ ആയിഷ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവിട്ടത്. ശ്രേയ ഘോഷാല്‍ ആലപിച്ചിരിക്കുന്ന ഗാനത്തിന് എം ജയചന്ദ്രനാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. ഗാനത്തിന്റെ മലയാളത്തിലെ വരികള്‍ ഒരുക്കിയിരിക്കുന്നത് ബികെ ഹരിനാരായണനും, അറബിയിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് ഡോ. നൂറ അല്‍ മര്‍സൂഖിയുമാണ്. ഗാനത്തിന്റെ അറബി ഭാഗം ആലപിച്ചിരിക്കുന്നത് അബ്ദുല്ല അല്‍ഷെഹി, ഇബ്രാഹിം അലോബൈദ്ലി എന്നിവരാണ്.

ചിത്രം ഉടന്‍ തീയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ആയിഷ. നവാഗതനായ ആമിര്‍ പള്ളിക്കലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് സരിഗമയാണ്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലും കേരളത്തിലുമായി ആണ് ചിത്രം ഷൂട്ട് ചെയ്തത്. ചിത്രത്തിന്റെ ഷൂട്ടിങ് നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. ഏഴ് ഭാഷകളിലായി റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന ചിത്രമാണ് ആയിഷ. മലയാളം കൂടാതെ ഇംഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.