മാസ് പ്രകടനവുമായി അജയ് ദേവ്ഗൺ; ഭോല ഗംഭീര ടീസർ കാണാം

ലോകേഷ് കനകരാജ് കാർത്തിയെ നായകനാക്കി ഒരുക്കിയ ചിത്രാണ് കൈതി. കൊതിയുടെ ഹിന്ദി റീമേക്ക് ഭോലയുടെ പുതിയ ടീസർ എത്തി. അജയ് ദേവ്ഗൺ നായകനും സംവിധായകനുമാകുന്ന സിനിമയാണ് ഭോല . 2023 മാർച്ച് 30ന് സിനിമ…

ലോകേഷ് കനകരാജ് കാർത്തിയെ നായകനാക്കി ഒരുക്കിയ ചിത്രാണ് കൈതി. കൊതിയുടെ ഹിന്ദി റീമേക്ക് ഭോലയുടെ പുതിയ ടീസർ എത്തി. അജയ് ദേവ്ഗൺ നായകനും സംവിധായകനുമാകുന്ന സിനിമയാണ് ഭോല . 2023 മാർച്ച് 30ന് സിനിമ പ്രേക്ഷകരിലേക്ക് എത്തും. ഭോല അജയ് ദേവ്ഗൺ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ്.

കൈതി എന്ന സിനിമയെ അടിമുടി പൊളിച്ചുമാറ്റിയാണ് ഭോലയുമായി അജയ് ദേവ്ഗൺ എത്തുന്നത്. ഈ ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് ബ്രഹ്‌മാണ്ഡ ആക്ഷൻ രംഗങ്ങളാകും ത്രിഡിയിലെത്തുന്നു എന്നതാണ്. തബുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. തമിഴിൽ നരേൻ അവതരിപ്പിച്ച ബിജോയ് എന്ന കഥാപാത്രമാണ് ഹിന്ദിയിൽ തബു അവതരിപ്പിക്കുന്നത്.

സഞ്ജയ് മിശ്ര, മകരന്ദ് ദേശ്പാണ്ഡെ, ഗജ്രാജ് റാവു എന്നിവരാണ് കൈതിയിലെ മറ്റ് അഭിനേതാക്കൾ. കൈതിയുടെ കഥയിൽ നിന്നും ഏറെ മാറ്റങ്ങളോടെയാകും ഹിന്ദി റീമേക്ക് പ്രദർശനത്തിനെത്തുക. ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് കൈതി നിർമിക്കുന്നത്. റൺവേ 34ന് ശേഷം അജയ് ദേവ്ഗൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൈതി.