അജയ്‌ദേവ്ഗണിന്റെ ‘ദൃശ്യം 2’ ഒടിടിയിൽ!

ബോളിവുഡിലെ ഈ വർഷത്തെ ഏറ്റവും മികച്ച വിജയ ചിത്രങ്ങളിൽ ഒന്നാണ് ‘ദൃശ്യം 2’. ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം ദൃശ്യം 2 ഹിന്ദിയിൽ എത്തിയപ്പോൾ നായകനായി എത്തിയത…

ബോളിവുഡിലെ ഈ വർഷത്തെ ഏറ്റവും മികച്ച വിജയ ചിത്രങ്ങളിൽ ഒന്നാണ് ‘ദൃശ്യം 2’. ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം ദൃശ്യം 2 ഹിന്ദിയിൽ എത്തിയപ്പോൾ നായകനായി എത്തിയത അജയ് ദേവ്ഗൺ ആണ്. ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ഇപ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഇപ്പോഴിതാ സിനിമ ഒടിടിയിൽ ലഭ്യമായി തുടങ്ങിയെന്നാണ് അറിയുന്നത്.ആമസോൺ പ്രൈം വീഡിയോയിൽ വാടകയ്ക്കാണ് സിനിമ ലഭ്യമാകുക.’വിജയ് സാൽഗോൻകറായി എന്ന കഥാപാത്രമായാണ് അജയ് ദേവ്ഗൺ എത്തുന്നത്. ശ്രിയ ശരൺ നായികയായി എത്തുന്ന സിനിമയിൽ തബു, ഇഷിത ദത്ത, മൃണാൾ യാദവ്, രജത് കപൂർ, അക്ഷയ് ഖന്ന തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

ദൃശ്യം 2 അഭിഷേക് പതക് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സുധീർ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്ന സിനിമയുടെ സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആണ്. പനോരമ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ് എന്നീ ബാനറുകളിൽ കുമാർ മങ്കട് പതക്, അഭിഷേക് ഭുഷൻ കുമാർ, കൃഷൻ എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.