‘കുട്ടികള്‍ ഇല്ലാത്തവരെ ‘അണ്‍ലക്കി’ ആയിട്ട് നിങ്ങള്‍ക്ക് തോന്നാം, നിങ്ങളെ എനിക്കി മനസിലാകുന്നില്ല’

അഞ്ജലി മേനോന്‍ സംവിധാനം നിര്‍വ്വഹിച്ച വണ്ടര്‍ വുമണ്‍ ഡയറക്ട് ഒടിടി റിലീസായാണെത്തിയത്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. അക്ഷയ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ ‘കുട്ടികള്‍…

അഞ്ജലി മേനോന്‍ സംവിധാനം നിര്‍വ്വഹിച്ച വണ്ടര്‍ വുമണ്‍ ഡയറക്ട് ഒടിടി റിലീസായാണെത്തിയത്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. അക്ഷയ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ ‘കുട്ടികള്‍ ഉള്ള പെണ്ണുങ്ങള്‍ മാത്രം അല്ല വണ്ടര്‍ വുമണ്‍ എന്ന് പറയുന്നു.

Wonder Woman
സിനിമയുടെ പേര് Wonder Woman എന്ന് മാറ്റി, ‘ഗര്‍ഭകാല സ്ത്രീകള്‍’ എന്ന് ആയിരുന്നു ആകേണ്ടത്.
ട്രൈലെര്‍ കണ്ടപ്പോള്‍ ഒരുപാട് പ്രേതീക്ഷ ഉണ്ടായിരുന്നു.
അഞ്ജലി മേനോന്‍ അറിയാന്‍ വേണ്ടി കുറച്ചു കാര്യങ്ങള്‍ പറയാം.
കുട്ടികള്‍ ഉള്ള പെണ്ണുങ്ങള്‍ മാത്രം അല്ല വണ്ടര്‍ വുമണ്‍-
കുട്ടികള്‍ ഇലാത്തവരെ ‘unlucky’ ആയിട്ട് നിങ്ങള്‍ക് തോന്നാം, എന്നാല്‍ ആ ചിന്ത മറ്റുള്ളവരിലും അടിച്ചുഏല്‍പ്പിക്കണ്ട ആവിശ്യം ഇല്ല.
നല്ല പഠിപ്പ് ഉണ്ടാകാനും, നല്ല സ്‌കൂള്‍ നോക്കിയും ‘boarding സ്‌കൂളില്‍’ ആകുന്നത് അത്ര വലിയ തെറ്റ് അല്ല. എത്രയോ കുട്ടികള്‍ ഈ പറഞ്ഞ ഹോസ്റ്റലില്‍ പഠിച്ചു തന്നെ ആണ് വളര്‍ന്നത്.
ഫെമിനിസ്റ്റ് ആണെന്ന് പറയുകയും ചെയ്യും എന്നാല്‍ ജോലിക്ക് പോകുന്നതിനു ഇത് പോലെ സിനിമയില്‍ എതിര്‍ത്തു പറയുകയും ചെയുന്നു. നിങ്ങളെ എനിക്കി മനസിലാകുന്നില്ല.
ഇടയില്‍ 2 വാക്ക് മലയാളം വന്നപ്പോള്‍ ആണ്, എനിക്കി language മാറിയത് അല്ല എന്ന് മനസിലായത് തന്നെ.
ഇത്രയും unrealistic ആയ ഡോക്യൂമെന്ററി എടുത്ത് വെച്ചതിനു ആയിരുന്നോ ഇത്രയും ഹൈപ്പ് എന്ന് വിചാരിച് പോകും.
സയനോര, പാര്‍വതി കുറച്ചു ഓവര്‍ ആയി തോന്നിയെങ്കിലും ബാക്കി ഉള്ളവര്‍ എലാം നന്നായി ചെയ്തിട്ട് ഉണ്ട്. അത് മാത്രം ആണ് കുറച്ചു ഇഷ്ടപെട്ടത്.
P. S. യോഗ്യത: എഡിറ്റിംഗ് അറിയാം. ജോലി ഇതൊക്കെ തന്നെ ആണ്. ?? അത് കൊണ്ട് നല്ല രീതിയില്‍ ലാഗ് അടിച്ചു എന്ന് പറയാമല്ലോ അല്ലെ.

പാര്‍വതി തിരുവോത്ത്, പദ്മപ്രിയ, നിത്യ മേനന്‍, സയനോര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. 2018ല്‍ പുറത്തിറങ്ങിയ കൂടെ എന്ന ചിത്രത്തിനു ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഗര്‍ഭിണികളായ ആറ് സ്ത്രീകള്‍ ഒരു ഗര്‍ഭകാല ക്ലാസില്‍ പങ്കെടുക്കാനെത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.