ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാൻ റിനോഷ് എത്തിയപ്പോൾ

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിന്റെ ഗ്രാൻഡ് ഫിനാലെയ്‍ക്ക് മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ പുറത്തായ മത്സരാർത്ഥികൾ ഓരോരുത്തരായി ബിഗ് ബോസ് ഹൗസിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാൽ ഏവരും റിനോഷിനെ കാണാത്തതിൽ ഏവരും വിഷമം പ്രകടിപ്പിച്ചിരുന്നു.…

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിന്റെ ഗ്രാൻഡ് ഫിനാലെയ്‍ക്ക് മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ പുറത്തായ മത്സരാർത്ഥികൾ ഓരോരുത്തരായി ബിഗ് ബോസ് ഹൗസിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാൽ ഏവരും റിനോഷിനെ കാണാത്തതിൽ ഏവരും വിഷമം പ്രകടിപ്പിച്ചിരുന്നു.

എന്നാൽ ഇപ്പോൾ ബിഗ് ബോസ് മലയാളം സീസൺ ഫൈവിന്റെ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാനായി റിനോഷ് എത്തുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ആരോഗ്യം മോശമായതിനെ തുടര്‍ന്നായിരുന്നു റിനോഷ് ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തു പോയത്. വളരെ കൂൾ ആയാണ് റിനോഷ് ഫിനാലെയിൽ പങ്കെടുക്കാനായി എത്തിയത്.

സ്‍കിൻ അലര്‍ജിയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ഐസൊലേഷനില്‍ കഴിയേണ്ടിവന്നതിനാലാണ് ഷോയില്‍ നിന്നു പുറത്തുപോകാൻ റിനോഷ് തീരുമാനിച്ചത്. മോഹൻലാല്‍ പങ്കെടുത്ത വരാന്ത്യ എപ്പിസോഡില്‍ തന്നെയായിരുന്നു റിനോഷ് പുറത്തുപോകുന്നതായി പ്രഖ്യാപിച്ചത്. പിന്നീട് റിനോഷ് എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ലൈവില്‍ എത്തുകയും ചെയ്തിരുന്നു. ബിഗ് ബോസ് വീട്ടിനുള്ളിലെ തന്റെ അനുഭവമായിരുന്നു താരം ലൈവിൽ എത്തി പറഞ്ഞത്.