എന്ത് കാര്യത്തിന് ഇറങ്ങി തിരിക്കുമ്പോഴും മൂന്ന് വട്ടം ആലോചിക്കും, ഉറപ്പിച്ചാൽ പിന്നെ, നോ രക്ഷ

നടിയും അവതാരകയും ആയ അലീന പടിക്കൽ  കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്, കോഴിക്കോട് സ്വദേശി രോഹിതിനെയാണ് താരം വിവാഹം ചെയ്തത്, ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്, ബിഗ്‌ബോസിൽ എത്തിയ ശേഷമാണ് താൻ പ്രണയത്തിൽ…

നടിയും അവതാരകയും ആയ അലീന പടിക്കൽ  കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്, കോഴിക്കോട് സ്വദേശി രോഹിതിനെയാണ് താരം വിവാഹം ചെയ്തത്, ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്, ബിഗ്‌ബോസിൽ എത്തിയ ശേഷമാണ് താൻ പ്രണയത്തിൽ ആണെന്നുള്ള കാര്യം എലീന പറഞ്ഞത്, തന്റെ വീട്ടിൽ അതിനു എതിരിപ്പാണെന്നും താൻ കാത്തിരിക്കുക ആണെന്നും വീട്ടുകാരുടെ സമ്മതത്തോടെ മാത്രമേ താൻ വിവാഹം കഴിക്കൂ എന്നും താരം പറഞ്ഞിരുന്നു. ഇപ്പോൾതന്റെ പ്രണയത്തെക്കുറിച്ച് തുറന്നു പറയുകയാണ് എലിന, എന്ത് കാര്യത്തിന് ഇറങ്ങി തിരിക്കുമ്പോഴും മൂന്ന് വട്ടം ആലോചിക്കും. ഉറപ്പിച്ചാൽ പിന്നെ, നോ രക്ഷ. അത് തന്നെയാണ് പ്രണയത്തിന്റെ കാര്യത്തിലും സംഭവിച്ചതെന്നാണ് എലീ പറയുന്നത്.

ബിഗ് ബോസ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ…” എന്ത് കാര്യത്തിന് ഇറങ്ങി തിരിക്കുമ്പോഴും മൂന്ന് വട്ടം ആലോചിക്കും. ഉറപ്പിച്ചാൽ പിന്നെ, നോ രക്ഷ. പ്രണയത്തിന്റെ കാര്യത്തിലും അതു തന്നെയാണ് സംഭവിച്ചത്”.രോഹിത്താണ് ആദ്യം പ്രപോസ് ചെയ്തെന്നും എലീന പറയുന്നുണ്ട്. ആദ്യം സുഹൃത്തുക്കളായിരുന്നു. രോഹിതാണ് ആദ്യം പ്രപോസ് ചെയ്തത്. ആദ്യമൊന്നും ഞാൻ സമ്മതിച്ചില്ല. പക്ഷെ, പതുക്കെ എനിക്ക് പറ്റിയ ചെക്കൻ ഇതു തന്നെയാണെന്ന് മനസ്സ് പറഞ്ഞു. പക്ഷെ, രണ്ട് വീട്ടിലും സമ്മതമില്ല. അങ്ങനെ കാത്തിരുന്ന് ഒടുവിൽ 2020 മാർച്ച് മാസത്തോടെയാണ് വീട്ടിൽ നിന്നും പച്ചക്കൊടി കിട്ടിയത്. അതോടെ ആകെ എക്സൈറ്റ്മെന്റിലായി. ഇത് 7ാം മത്തെ വർഷമാണെന്നും നടി പറഞ്ഞു.

ഭാര്യ എന്ന പരമ്പരയിലൂടെ മലയാള മിനിസ്ക്രീൻ പ്രേഷകരുടെ മുന്നിലെത്തിയ താരമാണ് എലീന. അവതാരകയായും നടിയായുമൊക്കെ തിളങ്ങിയ താരം ബിഗ് ബോസ് ഷോയിലും എത്തിയിരുന്നു. ഷോയിൽ വെച്ച് മറ്റൊരു മത്സരാർത്ഥിയായ ഫക്രുവുമായി താരം പ്രണയത്തിൽ ആണെന്ന തരത്തിലെ ഗോസിപ്പുകളും ഉയർന്നു വന്നിരുന്നു. എന്നാൽ പരുപാടിയിൽ നിന്ന് പുറത്ത് വന്നതിനു ശേഷം എലീന ഈ വാർത്ത നിരസിച്ചിരുന്നു. തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും ഇങ്ങനെയൊക്കെ വാർത്ത പ്രചരിക്കുന്നതിൽ വിഷമമുണ്ടെന്നും താരം പറഞ്ഞിരുന്നു. ഒപ്പം തനിക് ഒരു പ്രണയം ഉണ്ടെന്നും താരം പറഞ്ഞിരുന്നു. ‘ വീട്ടുകാർ സമ്മതിക്കുന്നത് വരെ ഞങ്ങൾ കാത്തിരിക്കും. വീട്ടുകാർ സമ്മതിച്ചാൽ കല്യാണം കഴിക്കും. വീട്ടുകാർ സമ്മതിച്ചില്ലെങ്കിലും ഇങ്ങനെ തന്നെ കാത്തിരിക്കും. വീട്ടുകാർ സമ്മതിക്കുമെന്നേ, ഞാൻ ഒറ്റമോളല്ലേ? അവർ എത്ര കാലം സമ്മതിക്കാതെയിരിക്കും.? എന്നിട്ട് ഞങ്ങൾ കെട്ടും’ എന്നും എലീന അന്ന് പറഞ്ഞിരുന്നു.