സൂരജാണ് ഹീറോ!!! സിംപതി പിടിച്ചു പറ്റാന്‍ നോക്കാതെ, ഉപദ്രവിക്കുകയോ ചതിക്കുകയോ ചെയ്യാതെ..ഉയരം ഇല്ലായ്മയെ ഉയരമാക്കി മാറ്റിയ സ്‌ട്രോങ്ങ് പ്ലെയര്‍! എലീന പടിക്കല്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4 സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങള്‍ക്ക് ശേഷം നൂറ് ദിനങ്ങളിലേക്ക് അടുക്കുകയാണ്. ഫൈനലിലെത്തുന്ന അഞ്ചു പേര്‍ ആരൊക്കെ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍. ടിക്കറ്റ് ടു ഫിനാലെ ടാസ്‌കില്‍ വിജയിച്ച് ദില്‍ഷ…

ബിഗ് ബോസ് മലയാളം സീസണ്‍ 4 സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങള്‍ക്ക് ശേഷം നൂറ് ദിനങ്ങളിലേക്ക് അടുക്കുകയാണ്. ഫൈനലിലെത്തുന്ന അഞ്ചു പേര്‍ ആരൊക്കെ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍. ടിക്കറ്റ് ടു ഫിനാലെ ടാസ്‌കില്‍ വിജയിച്ച് ദില്‍ഷ നേരിട്ട് ഫൈനലിലേക്ക് കടന്നിരിക്കുകയാണ്.

നിലവില്‍ സൂരജ്,ലക്ഷ്മിപ്രിയ ,റിയാസ് ,റോണ്‍സണ്‍,ധന്യ മേരി വര്‍ഗീസ്, ബ്ലെസ്ലി എന്നിവരാണ് ഷോയില്‍ ഉള്ളത്. ഈ ആഴ്ചത്തെ എലിമിനേഷന്‍ ലിസ്റ്റില്‍ ലക്ഷ്മി പ്രിയ ,റിയാസ് ,റോണ്‍സണ്‍,ധന്യ മേരി വര്‍ഗീസ്, ബ്ലെസ്ലി എന്നിവര്‍ ഉണ്ട്. അതില്‍ നിന്നും ആരൊക്കെയാവും ഫൈനലിലെ തീപാറും പോരാട്ടത്തിലുണ്ടാവുക എന്ന് കണ്ടറിയാം.

അതേസമയം, ഷോയിലെ മത്സരാര്‍ഥിയായ സൂരജ് തേലക്കാടിനെ പിന്തുണച്ച് എത്തിയിരിക്കുകയാണ് അവതാരകയും നടിയുമായ എലീന പടിക്കല്‍. ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലെ മത്സരാര്‍ത്ഥി ആയിരുന്നു എലീന പടിക്കല്‍. ഇത്തവണ എലീന പിന്തുണയ്ക്കുന്നത് സൂരജിനെയാണ്. ദില്‍ഷയ്ക്ക് പിന്നാലെ യാണ് സൂരജും ഫൈനലിസ്റ്റ് ആയി എത്തിയത്.

ബിഗ് ബോസ് സീസണ്‍ ഫോറിലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥി സൂരജ് എന്നാണ് എലീനയുടെ കണ്ടെത്തല്‍. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് എലീന സൂരജിനെ പിന്തുണച്ച് രംഗത്തെത്തിയത്. സൂരജിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള എലീനയുടെ പോസ്റ്റ് വൈറലായിട്ടുണ്ട്.

ഉയരക്കുറവ് യാതൊരു രീതിയിലും സിംപിതിക്കുവേണ്ടി ഉപയോഗിക്കാതെ ആരെയും ചതിക്കാതെ തികഞ്ഞ സത്യസന്ധതയോടെ കളിക്കുന്ന ആളാണ് സൂരജ് എന്ന് എലീന പറയുന്നു.

‘ഉയരം ഇല്ലായ്മയാണ് എന്റെ ഉയരം എന്ന് തെളിയിച്ച സ്‌ട്രോങ്ങ് പ്ലെയര്‍. ഒരു രീതിയിലും സിംപതി പിടിച്ചു പറ്റാന്‍ നോക്കാതെ,ഒരു രീതിയിലും ഉയരക്കുറവ് എടുത്തു കാട്ടാതെ, ഒരു രീതിയിലും ആരെയും ഉപദ്രവിക്കുകയോ ചതിക്കുകയോ ചെയ്യാതെ.. ബിഗ്ഗ് ബോസ് ഹൗസില്‍ അതിജീവിച്ച് അവസാന ആഴ്ചയിലേക്ക് കടക്കുന്ന സൂരജ്’ എന്ന് എലീന കുറിച്ചു.

ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലെ മികച്ച മത്സരാര്‍ത്ഥി ആയിരുന്നു എലീന. രണ്ടാം സീസണ്‍ കോവിഡ് ലോക്ക്ഡൗണ്‍ കാരണം അവസാനിപ്പിച്ചിരുന്നു. എലീന പടിക്കല്‍, ഫുക്രു ,ആര്യ ,പാഷാണം ഷാജി, രജിത് കുമാര്‍, എന്നിവരൊക്കെയായിരുന്നു മത്സരാര്‍ഥികള്‍.