അച്ഛനെ കുറിച്ചുള്ള ട്രോളുകള്‍ ഒരുപാട് വിഷമിപ്പിച്ചു..! – ഗോകുല്‍ സുരേഷ്

കൃത്യമായ രാഷ്ട്രീയ നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന വ്യക്തി എന്നതില്‍ ഒരുപാട് വിമര്‍ശനങ്ങളും ട്രോളുകളും നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ സുരേഷ് ഗോപിയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അത്തരം ട്രോളുകള്‍ ഒരു മകന്‍ എന്ന രീതിയില്‍ തന്നെ എത്രത്തോളം…

കൃത്യമായ രാഷ്ട്രീയ നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന വ്യക്തി എന്നതില്‍ ഒരുപാട് വിമര്‍ശനങ്ങളും ട്രോളുകളും നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ സുരേഷ് ഗോപിയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അത്തരം ട്രോളുകള്‍ ഒരു മകന്‍ എന്ന രീതിയില്‍ തന്നെ എത്രത്തോളം വിഷമിപ്പിച്ചിരുന്നു എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഗോകുല്‍ സുരേഷ് ഇപ്പോള്‍. ഒരു ഓണ്‍ലൈന്‍ ചാനലിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തിലാണ് താരുപുത്രന്‍ ഇതേ കുറിച്ച് പറഞ്ഞത്.

ഒരിക്കല്‍ താരം ട്രോളുകള്‍ക്ക് എതിരെ പ്രതികരിച്ചത് സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായി മാറിയിരുന്നു. ഇതേ കുറിച്ചെല്ലാം തുറന്ന് പറഞ്ഞിരിക്കുകയാണ് ഗോകുല്‍.. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്…ഇത്തരം ട്രോളുകളോട് 2020 വരെ താന്‍ ശക്തമായി പ്രതികരിക്കുകമായിരുന്നു..എന്നാല്‍ ഒരിക്കല്‍ തന്റെ പ്രതികരണം ഒരു വലിയ വിവാദം ആയപ്പോള്‍ സീനിയേഴ്‌സിന്റെ അഭിപ്രായം കേട്ട് ഞാന്‍ മിണ്ടാതിരുന്നു. 2022ല്‍ ആണ് വീണ്ടും ഒരു ചെറിയ മറുപടി ഞാന്‍ കൊടുത്തത്. ആ കമന്റ് അടിപൊളിയായെന്ന് പലരും പറഞ്ഞു.

പക്ഷേ ഞാന്‍ ഒരുപാട് വേദനയും ഡിപ്രഷനും മാനസിക വിഷമവും കൂടിയപ്പോഴാണ് ആ കമന്റ് ഇട്ടത്. ഒരിക്കലും ആ കമന്റ് ചെയ്തതില്‍ ഞാന്‍ അഭിമാനിക്കുന്നില്ല. എന്റെ അച്ഛനെ പറഞ്ഞതില്‍ തിരിച്ചു പറഞ്ഞു എങ്കിലും മറ്റൊരാളുടെ അച്ഛനെയാണ് ഞാന്‍ തിരിച്ചു പറഞ്ഞത്.. അതുകൊണ്ട് തന്നെ ആ സംഭവത്തെ നന്നായി കാണുന്നില്ല എന്നാണ് ഗോകുല്‍ പറഞ്ഞത്. ആ അവസ്ഥയില്‍ അങ്ങനെ ചെയ്തുപോയതാണെന്ന രീതിയിലാണ് താരം സംസാരിച്ചത്.

വിമര്‍ശിക്കുന്നവര്‍ക്ക് അതൊരു ഇഷ്ടമുള്ള കാര്യമാണ് അവര്‍ക്ക് വേറെ ഒരു പണിയും ഇല്ലെന്നും അത് അവരുടെ മനുഷ്യ സഹജമായ ഒരു കാര്യം തന്നെയാണെന്നും ഗോകുല്‍ കൂട്ടിച്ചേര്‍ക്കുന്നു. ഒരു ഭാഗത്ത് നടന്‍ സുരേഷ് ഗോപിയുടെ ഫോട്ടോയും മറുഭാഗത്ത് എഡിറ്റ് ചെയ്ത സിംഹവാലന്‍ കുരങ്ങിന്റെ മുഖവും ചേര്‍ത്ത് വച്ച്, ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഒരു വ്യക്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുമായി എത്തിയത്.

ഉടന്‍ തന്നെ ഗോകുല്‍ സുരേഷ് മറുപടിയുമായി രംഗത്ത് വന്നിരുന്നു. രണ്ടു വ്യത്യാസമുണ്ട്. ”ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും,” എന്നായിരുന്നു ഗോകുല്‍ സുരേഷിന്റെ മറുപടി.. ഈ മറുപടിയാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.