Film News

പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം, ദൈവത്തിനു നന്ദി, സന്തോഷ വാർത്ത പങ്കുവെച്ച് അമല ഗിരീഷൻ

സീ കേരളത്തിലെ ചെമ്പരുത്തി സീരിയലിലെ കല്യാണിയെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്, ആ ഒരൊറ്റ സീരിയലിൽ കൂടി പ്രേക്ഷക ഹൃദയത്തിലേക്ക് എത്തിച്ചേരുവാൻ അമലയ്ക്ക് കഴിഞ്ഞു. സീരിയലിലെ പോലെ തന്നെ ഒരു സാധാരണ പെൺകുട്ടിയാണ് തിരുവനതപുരത്തുകാരി അമല ഗിരീശൻ, തിരുവനന്തപുരത്തുകാരായ ഗിരീശകുമാറിന്റെയും സലിജയുടേയും മകളാണ് അമല ഗിരീശന്‍. അച്ഛൻ ഗിരീശൻ കൃഷിക്കാരനാണ്, അമ്മ വീട്ടമ്മയും. ചേച്ചി അഖില വിവാഹിതയാണ്. കഴിഞ്ഞ അഞ്ചു വർഷമായി അമല സീരിയൽ രംഗത്ത് ഉണ്ട്. എങ്കിലും ചെമ്പരുത്തിയിൽ കൂടിയാണ് അമലയെ ആളുകൾ ശ്രദ്ധിക്കുന്നത്.

എല്ലാവരും കാത്തിരുന്ന വിവാഹം ആയിരുന്നു അമലയുടേത്, താൻ ഉടൻ വിവാഹതിയാകും എന്ന് പറഞ്ഞെങ്കിലും വളരെ രഹസ്യമായിട്ടായിരുന്നു അമലയുടെ വിവാഹം കഴിഞ്ഞത്. ലോക്ക് ഡൌൺ കാലത്തായിരുന്നു ക്യാമറമാന്‍ പ്രഭുവുമായിട്ടുള്ള അമ്മയുടെ വിവാഹം. വളരെ ലളിതമായിട്ടായിരുന്നു വിവാഹം നടത്തിയത്. മലയാളത്തില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും തമിഴ്നാട് സ്വദേശിയാണ് പ്രഭു.പ്രഭുവിന്റെ അമ്മ മലയാളിയാണ്. അദ്ദേഹത്തിന് മലയാളം നന്നായി അറിയാം. ഇരു കുടുംബങ്ങളുടെയും അനുഗ്രഹത്തോടെ ആയിരുന്നു ഞങ്ങളുടെ വിവാഹം എന്ന് അമല വിവാഹ ശേഷം പറഞ്ഞിരുന്നു. ഇപ്പോൾ തങ്ങളുടെ വിവാഹ വാർഷികം ആഘോഷമാക്കിയിരിക്കുകയാണ് കല്യാണിയും പ്രഭുവും.

കുടുംബത്തിനൊപ്പം ഒന്നാം വിവാഹവാർഷികം ആഘോഷിക്കുന്ന ചിത്രങ്ങൾ ആണ് അമല സോഷ്യൽ മീഡിയ വഴി പങ്കിട്ടിരിക്കുന്നത്. നിരവധി പേരാണ് താരത്തിന് ആശംസ നേർന്ന് എത്തുന്നത്. സ്റ്റാർ യൂത്ത് കാർണിവൽ എന്ന പ്രോഗ്രാമാണ് അഭിനയ രംഗത്തേക്കുള്ള കല്യാണിയുടെ ചുവടു വെപ്പ്, ചെമ്പരത്തിയിലേക്കുള്ള പരസ്യം കണ്ടാണ് ഫോട്ടോ അയച്ച് കൊടുത്തത്. സെലക്ട് ആവുകയായിരുന്നു. താന്‍ ശരിക്കും കല്യാണിയെ പോലെ ആണ്. അച്ഛന്‍ മകള്‍ ബന്ധത്തിന്റെ ആഴം തന്നെയാണ് ഈ പരമ്പര തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്.എന്ന് താരം നേരത്തെ പറഞ്ഞിരുന്നു.

Trending

To Top