വാട്ട്സ്ആപ്പിലെത്തിയ ലിങ്കില്‍ ഒറ്റ ക്ലിക്ക്; നടിക്ക് നഷ്ടമായത് 2.5 ലക്ഷം രൂപ

ഡിജിറ്റല്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇതുമൂലം സാമ്പത്തിക തട്ടിപ്പുകളുടെ കേസുകളും വര്‍ഷങ്ങളായി വര്‍ദ്ധിച്ചു വരുന്നു. ടെലിവിഷന്‍ നടി അമന്‍ സന്ധുവും ഇത്തരത്തില്‍ തട്ടിപ്പിനിരയായിരിക്കുകയാണ്. നടിക്ക് വാട്ട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്ത് 2.5 ലക്ഷം നഷ്ടമായിരിക്കുകയാണ്. അമന്‍…

ഡിജിറ്റല്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇതുമൂലം സാമ്പത്തിക തട്ടിപ്പുകളുടെ കേസുകളും വര്‍ഷങ്ങളായി വര്‍ദ്ധിച്ചു വരുന്നു. ടെലിവിഷന്‍ നടി അമന്‍ സന്ധുവും ഇത്തരത്തില്‍ തട്ടിപ്പിനിരയായിരിക്കുകയാണ്. നടിക്ക് വാട്ട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്ത് 2.5 ലക്ഷം നഷ്ടമായിരിക്കുകയാണ്.

അമന്‍ സന്ധു സാമ്പത്തിക തട്ടിപ്പിനിരയായിരിക്കുകയാണ്. നടി വാട്ട്സ്ആപ്പില്‍ വന്ന ഒരു ലിങ്ക് ക്ലിക്ക് ചെയ്ത ഉടന്‍ തന്നെ കബളിപ്പിക്കപ്പെട്ടു. ജൂലൈ 5 ന് അമ്മയ്ക്കായി ഒരു ഡോക്ടറെ അപ്പോയിന്റ്‌മെന്റ് ഷെഡ്യൂള്‍ ചെയ്യുകയായിരുന്നു. സമയം ഏകദേശം അര്‍ദ്ധരാത്രി 11.30. തന്റെ വാട്ട്സ്ആപ്പില്‍ ഒരു ലിങ്ക് പ്രത്യക്ഷപ്പെട്ടയുടനെ, താരം ഒരു മടിയും കൂടാതെ അതില്‍ ക്ലിക്ക് ചെയ്തു.

എന്നാല്‍ അമന്‍ സന്ധുവിന്റെ വ്യക്തിപരവും ബാങ്കിംഗ് വിവരങ്ങളും നിമിഷങ്ങള്‍ക്കകം ഹാക്ക് ചെയ്യപ്പെടുകയായിരുന്നു. അമന്‍ സന്ധുവിന്റെ മൊബൈല്‍, ബാങ്കിങ് വിവരങ്ങള്‍ തട്ടിപ്പുകാര്‍ അനായാസം ഹാക്ക് ചെയ്തു.

ഇതിന് പിന്നാലെയാണ് അമന്‍ സന്ധു പോലീസിനെ സമീപിച്ചത്. സൈബര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഗുര്‍ഗാവ് പോലീസ് അന്വേഷണം നടത്തിവരികയാണ്.