മാർച്ചിലും ആദിത്യൻ ഇത്പോലെ ഒരു നാടകം നടത്തി, ഞാൻ അന്ന് കഥയറിയാതെ ഒരുപാട് വിഷമിച്ചു

കഴിഞ്ഞ ദിവസമാണ് നടൻ ആദിത്യൻ തന്റെ കൈ ഞരമ്പ് മുറിച്ചത്, ആത്മഹത്യ ശ്രമം ആയിരുന്നു ആദിത്യൻ നടത്തിയത്, ഇപ്പോൾ നടൻ ഗുരുതരാവസ്ഥ തരണം ചെയ്തിരിക്കുകയാണ്, ഇപ്പോൾ അമ്പിളി ആദിത്യന്റെ ആത്മഹത്യാ ശ്രമത്തിനെ കുറിച്ച് സംസാരിക്കുകയാണ്,…

കഴിഞ്ഞ ദിവസമാണ് നടൻ ആദിത്യൻ തന്റെ കൈ ഞരമ്പ് മുറിച്ചത്, ആത്മഹത്യ ശ്രമം ആയിരുന്നു ആദിത്യൻ നടത്തിയത്, ഇപ്പോൾ നടൻ ഗുരുതരാവസ്ഥ തരണം ചെയ്തിരിക്കുകയാണ്, ഇപ്പോൾ അമ്പിളി ആദിത്യന്റെ ആത്മഹത്യാ ശ്രമത്തിനെ കുറിച്ച് സംസാരിക്കുകയാണ്, കഴിഞ്ഞ രണ്ടുവട്ടവും ഇതുപോലെ ആദിത്യൻ നാടകം കളിച്ചിരുന്നു, ഇപ്പോഴും നാടകം കളിക്കുകയാണ് എന്നാണ് അമ്പിളി പറയുന്നത്, അന്ന് താൻ കഥയറിയാതെ ഒരുപാട് വിഷമിച്ചു. ആളുകളുടെ സഹതാപം കിട്ടാനുള്ള അയാളുടെ ശ്രമം ആണിത്, കഴിഞ്ഞ മാർച്ചിലും ഇതുപോലെ കൈ മരിച്ചിരുന്നു,. ആദിത്യന്റെ പെണ്സുഹൃത്ത് വിളിച്ചതിനെ തുടർന്ന് ആയിരുന്നു, അന്ന് ഞാൻ ഒരുപാട് വിഷമിച്ചു. വിളിച്ചപ്പോൾ ഫോൺ കിട്ടതിനെ തുടർന്ന് ഞാൻ തൃശൂർ പോലീസിനെ വിളിച്ചു, അവർ പറഞ്ഞത് യാതൊരു കുഴപ്പവും ഇല്ല എന്നാണ്.

എന്നാൽ ഞാൻ വിളിച്ചപ്പോൾ കുഴഞ്ഞ രീതിയിൽ ആണ് സംസാരിച്ചത്, ഒരിക്കൽ ആദിത്യൻ പെണ്സുഹൃത്തിനെ കളിപ്പിക്കാൻ വേണ്ടിയും ഒരു നാടകം ഇറക്കി, അന്ന് നെഞ്ചുവേദന ആണെന്ന് പറഞ്ഞാണ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത്. അവരുമായി പിണങ്ങി നിന്ന സമയത്തായിയുരുന്നു നാടകം, അവർ ഹോസ്പിറ്റലിൽ എത്തുകയും കൂടെ നിന്ന് പരിചരിക്കുകയും ചെയ്തു, ഞാൻ ഹോസ്പിറ്റലിൽ വിളിച്ചപ്പോൾ ഒരു കുഴപ്പവും ഇല്ല എന്നാണ് അവർ പറഞ്ഞത്, ഇതും അതുപോലൊരു നാടകം ആണെന്ന് വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം. ഇന്നലെ സന്ധ്യയ്ക്ക് ആദിത്യനെ കൈയ്യിലെ ഞരമ്പ് മുറിച്ച നിലയിൽ കാറിനുള്ളിൽ കണ്ടെത്തുകയായിരുന്നു. ഇതേത്തുടർന്ന് ആദിത്യനെ ജനറൽ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിലാണ് ആദിത്യനെ പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടനില തരണം ചെയ്തുവെന്ന് പോലീസ് പറഞ്ഞിട്ടുണ്ട്.

ഭർത്താവ് ആദിത്യൻ ജയനുമായുള്ള കുടുംബ പ്രശ്നങ്ങളെക്കുറിച്ച് തുറന്ന പ്രതികരണവുമായി നടി അമ്പിളി ദേവി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കാലമായി അമ്പിളി ദേവിയും ആദിത്യൻ എന്ന ഭർത്താവ് ജയനുമായുള്ള പ്രശ്നങ്ങൾ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും, തന്നോട് വിവാഹമോചനം ആവശ്യപ്പെടുന്നുവെന്നും, തനിക്ക് ഭീഷണിയുണ്ടെന്നും അമ്പിളി വ്യക്തമാക്കിയിരുന്നു.