നിന്നെ ഞാനും നിന്റെ അപ്പായും ഒരുപാട് സ്നേഹിക്കുന്നു, മകന്റെ ആറാം മാസ ചിത്രങ്ങൾ പങ്കുവെച്ച് മേഘ്ന

സിനിമ ലോകത്തെ ഒന്നനടങ്കം വേദനയിൽ ആഴ്ത്തിയ ഒരു മരണം ആയിരുന്നു ചിരഞ്ജീവി സർജയുടേത്. താരത്തിന്റെ പെട്ടെന്നുള്ള മരണം എല്ലാവരെയും ഞെട്ടിച്ച് കളഞ്ഞിരുന്നു, അതിലധികം എല്ലാവരെയും വേദനിപ്പിച്ചത് ചിരഞ്ജീവിയുടെ ഭാര്യ മേഘ്ന നാലുമാസം ഗർഭിണി ആയിരുന്നു…

സിനിമ ലോകത്തെ ഒന്നനടങ്കം വേദനയിൽ ആഴ്ത്തിയ ഒരു മരണം ആയിരുന്നു ചിരഞ്ജീവി സർജയുടേത്. താരത്തിന്റെ പെട്ടെന്നുള്ള മരണം എല്ലാവരെയും ഞെട്ടിച്ച് കളഞ്ഞിരുന്നു, അതിലധികം എല്ലാവരെയും വേദനിപ്പിച്ചത് ചിരഞ്ജീവിയുടെ ഭാര്യ മേഘ്ന നാലുമാസം ഗർഭിണി ആയിരുന്നു എന്ന വാർത്തയാണ്, ചിരഞ്ജീവിയുടെ മരണത്തിൽ പൊട്ടിയകരയുന്ന മേഘ്‌നയുടെ ചിത്രങ്ങൾ എല്ലാവരെയും ഏറെ ദുഃഖത്തിൽ ആഴ്ത്തിയിരുന്നു, ചിരഞ്ജീവിയുടെ മരണത്തിനു പിന്നാലെ മേഘ്‌ന തന്റെ പേരും മാറ്റിയിരുന്നു, തന്റെ ഭർത്താവ് എന്നും തന്റെ കൂടെ ഉണ്ടാകാൻ വേണ്ടി അദ്ദേഹത്തിന്റെ പേര് മേഘ്‌ന തന്റെ പേരിനൊപ്പം ചേർത്തു.

ചിരഞ്ജീവിയുടെ മരണത്തിനു പിന്നാലെ താരത്തിന്റെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിൽ ആയിരുന്നു താരകുടുംബം, മേഘ്‌നയുടെ സീമന്ത ചടങ്ങിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു, മേഘ്‌നയ്‌ക്കൊപ്പം ചിരഞ്ജീവിയുടെ കട്ട് ഔട്ട് സ്ഥാപിച്ചതും ഏറെ വാർത്ത ആയിരുന്നു, പിന്നാലെയാണ് താരപത്നി ഒരു ആൺകുഞ്ഞിനിനു ജന്മം നൽകിയത്, മേഘ്‌നയുടെയും ചിരഞ്ജീവിയുടെയും വിവാഹ നിശ്ചയം നടന്ന അതെ ദിവസം തന്നെയാണ് ഇരുവർക്കും കുഞ്ഞ് ജനിച്ചത്. തങ്ങളുടെ മകനെ ഞങൾ ചിന്തു എന്ന് വിളിക്കുമെന്നും മേഘ്‌ന പറഞ്ഞിരുന്നു.

ഇപ്പോൾ തന്റെ മകന്റെ ആറാം മാസത്തിലെ ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മേഘ്ന, ”അപ്പയും ഞാനും നിന്നെ സ്നേഹിക്കുന്നു മോനെ” എന്ന അടികുറിപ്പോടെ മകനെ ചേർത്ത് പിടിച്ചുകൊണ്ടുള്ള ചിത്രങ്ങളാണ് മേഘ്ന പങ്കുവെച്ചിരിക്കുന്നത്. നിരവധി താരങ്ങളും ആരാധകരും ചിത്രത്തിന് കമന്റുകളുമായി എത്തുന്നുണ്ട്. ആറാം മാസം ആഘോഷിക്കുന്ന കുഞ്ഞിനുള്ള ആശംസകളാണ് അധികവും.നേരത്തെ മകന് അഞ്ചു മാസം പ്രായമായപ്പോൾ ഇതുപോലൊരു പോസ്റ്റ് മേഘ്ന പങ്കുവെച്ചിരുന്നു. അന്ന് തന്റെ ജീവിതത്തിലെ ഒരു പ്രധാന വ്യക്തിയെ പരിചയപ്പെടുത്തുകയാണ് എന്ന് പറഞ്ഞാണ് നടി പോസ്റ്റ് പങ്കുവെച്ചത്.