തളരാതെ മുന്നോട്ട്, ജീവിതത്തിലെ പുതിയ ചുവടുവെപ്പുമായി അമ്പിളി ദേവി, ആശംസ നേർന്ന് ആരാധകർ

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് അമ്പിളി ദേവി, കഴിഞ്ഞ കുറച്ച് നാളുകളായി അമ്പിളി ദേവിയുടെ കുടുമ്പ പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുക ആയിരുന്നു, അമ്പിളിയുടെ ഭർത്താവ് ആദിത്യനുമായുള്ള പ്രശ്നങ്ങൾ ആണ് ഏറെ…

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് അമ്പിളി ദേവി, കഴിഞ്ഞ കുറച്ച് നാളുകളായി അമ്പിളി ദേവിയുടെ കുടുമ്പ പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുക ആയിരുന്നു, അമ്പിളിയുടെ ഭർത്താവ് ആദിത്യനുമായുള്ള പ്രശ്നങ്ങൾ ആണ് ഏറെ വിവാദത്തിൽ കൊണ്ടെത്തിച്ചത്, അമ്പിളി തന്നെ ആയിരുന്നു ആദിത്യനെ കുറിച്ച് പറഞ്ഞ് എത്തിയത്, ആദിത്യൻ തന്നെ ചതിക്കുക ആണെന്നും, മറ്റൊരു സ്ത്രീയുമായി ആദിത്യന് ബന്ധം ഉണ്ടെന്നുമാണ് അമ്പിളി പറഞ്ഞിരുന്നത്, ആദിത്യൻ തന്നെ വിവാഹ ബന്ധം വേർപ്പെടുത്താൻ നിർബന്ധിക്കുന്നു എന്നും അമ്പിളി പറഞ്ഞിരുന്നു, പിന്നാലെ ആദിത്യനും രംഗത്ത് എത്തിയിരുന്നു,

അമ്പിളി പറയുന്നത് എല്ലാം കളവാണ് എന്നും അമ്പിളിക്കാണ് ഒരാളുമായി ബന്ധമുള്ളത് എന്നുമാണ് ആദിത്യൻ പറഞ്ഞത് പിന്നാലെ ഇത് വഷളാകുക ആയിരുന്നു, ഇതിനു പിന്നാലെ ആദിത്യൻ കൈ ഞരമ്പ് മുറിച്ച് ആത്മത്യക്ക് ശ്രമിച്ചിരുന്നു, ഇതിനു ശേഷമാണ് അമ്പിളി ആദിത്യന് നേരെ കേസ് കൊടുത്തതും, ഇപ്പോൾ പ്രശ്നങ്ങൾ എല്ലാം കെട്ടടങ്ങി വരികയാണ്, ഇപ്പോൾ താരം വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാകുകയാണ് കഴിഞ്ഞ ദിവസം തന്റെ മക്കൾക്കൊപ്പമുള്ള വീഡിയോ താരം പങ്കുവെച്ചിരുന്നു.  മികച്ച നർത്തകി കൂടിയായ അമ്പിളി തന്റെ ജോലികളിലേക്ക് തിരികെ എത്തിയിട്ടുണ്ടാകും എന്ന സൂചനയാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി ലഭിക്കുന്നത്.

കുരുന്നുകൾക്ക് തനിക്ക് അറിയാവുന്ന കല പകർന്നു നൽകുന്ന ദൃശ്യങ്ങൾ ആണ് ലോക നൃത്ത ദിനത്തോട് അനുബന്ധിച്ചുകൊണ്ട് അമ്പിളി കഴിഞ്ഞ ദിവസം പങ്ക് വച്ചത്. ഒപ്പം മനോഹരമായ ഒരു ക്യാപ്‌ഷനും അമ്പിളി വീഡിയോയ്ക്ക് നൽകുകയുണ്ടായി. ‘നൃത്തം എന്നത് ആത്മാവിന്റെ മറഞ്ഞിരിക്കുന്ന ഭാഷയാണ്’, എന്നും അമ്പിളി സോഷ്യൽ മീഡിയയിൽ കുറിച്ചു.നിരവധി പേരാണ് താരത്തിന് ആശംസ നേർന്ന് എത്തുന്നത്, ഒന്നിലും തളരാതെ മുന്നോട്ട് പോകുക, ഞങ്ങൾ കൂടെയുണ്ട് എന്നാണ് അമ്പിളിയോട് ആരാധകർ പറയുന്നത്.