അമ്പിളി ആദിത്യൻ എന്ന തന്റെ ഫേസ്ബുക്ക് പേര് മാറ്റി അമ്പിളി ദേവി എന്നാക്കി താരം, കാരണം തിരക്കി പ്രേക്ഷകർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അമ്പിളി ദേവിയും ആദിത്യന്‍ ജയനും. സീതയെന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും ജീവിതത്തിലും ഒരുമിക്കാനുള്ള തീരുമാനമെടുത്തത്. അനിരുദ്ധനും ജാനകിയുമായി അഭിനയിച്ച് വരുന്നതിനിടയിലെ ചിത്രങ്ങളാണോ അതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. വിവാഹവാര്‍ത്ത ശരിയാണെന്നും…

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അമ്പിളി ദേവിയും ആദിത്യന്‍ ജയനും. സീതയെന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും ജീവിതത്തിലും ഒരുമിക്കാനുള്ള തീരുമാനമെടുത്തത്. അനിരുദ്ധനും ജാനകിയുമായി അഭിനയിച്ച് വരുന്നതിനിടയിലെ ചിത്രങ്ങളാണോ അതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. വിവാഹവാര്‍ത്ത ശരിയാണെന്നും ഇനിയങ്ങോട്ട് ഒരുമിച്ചാണെന്നും വ്യക്തമാക്കി ഇരുവരും എത്തിയിരുന്നു. വിവാഹത്തിന് ശേഷവും അമ്പിളി ദേവി സീരിയലുകളില്‍ സജീവമായിരുന്നു. കുഞ്ഞതിഥിയുടെ വരവ് പ്രമാണിച്ചായിരുന്നു താരം അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്തത്. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് വിശ്രമത്തിലാണെന്നും അധികം വൈകാതെ തിരിച്ചെത്തുമെന്നുമായിരുന്നു താരം പറഞ്ഞത്.

കഴിഞ്ഞ ദിവസം അമ്പിളി ദേവി തന്റെ ഫേസ്ബുക്കിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു,കഥയറിയാതെ സൂര്യന്‍ തങ്കതാമരയെ കൈവെടിഞ്ഞോ’ എന്ന് തുടങ്ങുന്ന പാട്ടിന്റെ ഓഡിയ ആയിരുന്നിത്. എന്ത് കൊണ്ടാണ് ഇങ്ങനൊരു പാട്ട് ഇട്ടതെന്ന ചോദ്യങ്ങള്‍ക്ക് പിന്നാലെയാണ് ഭര്‍ത്താവും നടനുമായ ആദിത്യന്‍ ജയനുമായി എന്തേലും പ്രശ്‌നമുണ്ടോന്ന് പലരും ചോദിക്കാന്‍ തുടങ്ങിയത്. നിരവധി കമന്റുകള്‍ വന്നെങ്കിലും ഇതിനൊന്നും അമ്പിളി മറുപടി കൊടുത്തിരുന്നില്ല, പിന്നാലെ വിവാദങ്ങൾക്ക് മറുപടിയുമായി ആദിത്യനും എത്തി, ഇത്തരം വാര്‍ത്തകള്‍ക്കൊന്നും മറുപടിയില്ലെന്ന് പറഞ്ഞ് ആദിത്യന്‍ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ഇപ്പോഴും അമ്പിളി എന്റെ ഭാര്യയാണ്. കൂടുതല്‍ എന്ത് പറയണം. ഞാന്‍ ഇത്തരത്തില്‍ പണ്ട് മുതലേ പഴി കേള്‍ക്കുന്ന ആളായതിനാല്‍ വലിയ ഫീല്‍ ഒന്നും തോന്നില്ല. ഇതൊന്നും ശ്രദ്ധിക്കാനുള്ള സമയം ഇല്ല എന്നാണ് ആദിത്യൻ പറഞ്ഞത്.

എന്നാൽ അമ്പിളി തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് ഇപ്പോൾ, തന്റെ കവർ ഫോട്ടോയും പ്രൊഫൈൽ ഫോട്ടോയും അമ്പിളി മാറ്റിയിരുന്നു, ആദിത്യനുമായുള്ള ചിത്രം മാറ്റി മക്കളുമായുള്ള ഫോട്ടോയാണ് അമ്പിളി ഇട്ടത്,  ഇപ്പോൾ തന്റെ പേരും താരം മാറ്റിയിരിക്കുകയാണ്, അമ്പിളി ആദിത്യൻ എന്ന പേര് മാറ്റി അമ്പിളി ദേവി എന്നാക്കിയിരിക്കുകയാണ് താരം. ഇത്രത്തോളം മാറ്റം വരുത്താന്‍ തക്ക പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടോ എന്നാണ് പലരും ചോദിക്കുന്നത്.