Connect with us

Hi, what are you looking for?

Film News

ആദിത്യൻ തൃശൂരിൽ ഉള്ള ഒരു സ്ത്രീയുമായി റിലേഷനിൽ ആണ്, ആദിത്യനുമായുള്ള പ്രശ്നത്തെക്കുറിച്ച് മനസ്സ് തുറന്ന് അമ്പിളി ദേവി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആദിത്യനും അമ്പിളി ദേവിയും തമ്മിൽ എന്തോ പ്രശ്നങ്ങൾ ഉണ്ടെന്ന് സോഷ്യൽ മീഡിയിൽ നിറയെ ചർച്ചകൾ നടക്കുന്നുണ്ട്, അമ്പിളി ദേവി പങ്കുവെച്ച ഒരു വീഡിയോയിൽ നിന്നുമാണ് ഈ ചർച്ചകൾ ഉടലെടുത്തത്, ഇപ്പോൾ അതിനോടെല്ലാം പ്രതികരിക്കുകയാണ് അമ്പിളി ദേവി, ഈ നടക്കുന്നത് എല്ലാം അപവാദങ്ങൾ അല്ല എന്നും അതിൽ എല്ലാം സത്യം ഉണ്ടെന്നുമാണ് താരം പറയുന്നത്, നിയമപരമായി ഞാൻ തന്നെയാണ് ആദിത്യന്റെ ഭാര്യ, ഒരുപാട് പ്രശ്ങ്ങൾക്കൊടുവിലാണ് ഞങ്ങൾ വിവാഹം ചെയ്തത്. ഞാൻ ഗർഭിണി ആകുന്നത് വരെ വളരെ സന്തോഷകരമായ ജീവിതം ആയിരുന്നു, എന്നാൽ ഞാൻ ഗർഭിണി ആയ സമയത്ത് അദ്ദേഹം വാടകക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി അടുപ്പത്തിലായി. അവർക്ക് പതിമൂന്ന് വയസുള്ള ഒരു മകൻ ഉണ്ട്.

എന്റെ ഡെലിവറി കഴിഞ്ഞ സമയത്ത് ആദിത്യൻ എന്റെ അടുത്തേക്ക് വരുന്നത് വളരെ കുറവായിരുന്നു, ചോദിക്കുമ്പോൾ തൃശൂർ ബിസിനസ് ആണെന്നാണ് പറയുന്നത് ഞാൻ അതെല്ലാം വിശ്വസിച്ചു, കഴിഞ്ഞ മാർച്ചിൽ ആണ് ഞാൻ കാര്യങ്ങൾ അറിയുന്നത്, . ഇതൊക്കെ പറയുന്നതിൽ വലിയ വിഷമം ആണുള്ളത്. ഇപ്പോൾ അവർക്ക് ഞാൻ വിവാഹ മോചനം അനുവദിച്ച് കൊടുക്കണം, ഞാൻ അവർ പറയുന്നത് എനിക്ക് അംഗീകരിക്കാം കഴിയുന്നില്ല, നിയമം വരെ അവർക്ക് അനുകൂലമാണ് എന്നാണ് ഇരുവരും പറയുന്നത്.

കുറച്ച് നാളായി ആദിത്യൻ എന്നെ ഫേസ്ബുക്കിലും വാട്സാപ്പിലും ബ്ലോക്ക് ചെയ്തിരിക്കുകയായിരുന്നു, എന്തെങ്കിലും ഉണ്ടെങ്കിൽ ബ്ലോക്ക് മാറ്റി പറയും. ഒരിക്കൽ എന്നെ അറിയുവന്നവർ വിളിച്ചിട്ട് വീണ്ടും പ്രെഗ്നന്റ് ആയി ഇല്ലേ എന്ന് ചോദിച്ചു, ഞാൻ കേട്ടപ്പോൾ ഞെട്ടിപോയി, ആദിത്യന്റെ ഫേസ്ബുക്ക് കവർ ഫോട്ടോ ഒരു സ്കാനിംഗ് ഫോട്ടോ ആയിരുന്നു എന്നാണ് അവർ പറഞ്ഞത്, ഒരു ബന്ധുവിന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി അതി കയറി നോക്കിയപ്പോൾ സത്ത്യമാണെന്ന് എനിക്കി മനസിലായി. ഇത് ലോകം മുഴുവൻ കണ്ട കാര്യമാണ്, ഇപ്പോൾ ആ കുട്ടി അബോർഷൻ ചെയ്തുവെന്നാണ് അരിഞ്ഞത്, ആദിത്യനെ വിളിച്ച് ചോദിച്ചപ്പോൾ ഇത് രഹസ്യം ഒന്നുമല്ല തൃശൂർ എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ് ഇത്, എന്ന് ആദിത്യൻ പറഞ്ഞു.

ഇപ്പോൾ ഞാൻ ഡിവോഴ്സ് കൊടുക്കണം, ആരും അറിയാതെ മ്യൂച്ചൽ ആയി ചെയ്യാമെന്നാണ് ആദിത്യൻ പറയുന്നത്, എന്റെ കൂടെ ജീവിക്കാൻ കഴിയില്ല എന്ന് പറഞ്ഞു, ഞാൻ എന്ത് തെറ്റാണ് ചെയ്തത് എന്നെനിക്ക് അറിയില്ല. ആൾക്ക് ഇപ്പോൾ ആ സ്ത്രീയെ മതി. ആ സ്ത്രീ എന്നോട് പറഞ്ഞു ഞാൻ വിവാഹ മോചനം കൊടുക്കണം എന്നിട്ട് അവരുടെ ജീവിതത്തിലേക്ക് ചെല്ലരുത് എന്ന്, ആ സ്ത്രീയും വിവാഹ മോചനത്തിന് കൊടുത്തിരിക്കുകയാണ്. ശെരിക്കും എനിക്ക് ഭീഷണി ഉണ്ട്, ഇത് ഞാൻ ഓപ്പൺ ആയി പറയുന്നത് അവർക്ക് പ്രശ്നം ഉണ്ട്. ഈക്കാര്യം ഇൻഡസ്ട്രിയിൽ ആരും അറിയരുതെന്ന് അവർക്ക് നിർബന്ധം ഉണ്ട്. എന്റെ പ്രായമായ മാതാപിതാക്കൾക്ക് എന്തും സംഭവിക്കാം.  കഴിഞ്ഞ രണ്ടും മാസമായി എനിക്ക് സമാധാനം ഇല്ല, എന്നെ നാറ്റിക്കും, സൈബർ ആക്രണം ഉണ്ടാക്കും, ചവറയിൽ ജീവിക്കാൻ സമ്മതിക്കില്ല എന്നൊക്കെയാണ് എന്നോട് അവർ പറഞ്ഞത്. ഇതിനെല്ലാം എന്റെ കൈയിൽ തെളിവുണ്ട്, അയാൾക്ക് നിഷേധിക്കാൻ കഴിയില്ല. എന്നെ വേണ്ട എന്ന് പറയുന്ന ആളെ എന്റെ കൂടെ നിർബന്ധിച്ച് താമസിപ്പിക്കാൻ കഴിയില്ലലോ എന്നാണ് അമ്പിളി പറയുന്നത്

You May Also Like