Film News

ശക്തമായ നിയമനടപടിയെടുക്കണം!! രശ്മികയുടെ ‘ഡീപ്പ് ഫേക്ക്’ വീഡിയോയ്‌ക്കെതിരെ അമിതാഭ് ബച്ചന്‍

ബോളിവുഡിലെ ശ്രദ്ധേയ നായികയാണ് നടി രശ്മിക മന്ദാന. ഏറെ ആരാധകരുണ്ട് താരത്തിന്. താരത്തിന്റെ ഏറെ ഗ്ലാമറസായിട്ടുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യലിടത്ത് വൈറലാകുന്നത്. ഗ്ലാമറസ്സ് വസ്ത്രം ധരിച്ച് ഒരു ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്മികയുടെ വിഡിയോ എന്ന രീതിയിലായിരുന്നു ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. രശ്മികയുടേതെന്ന് പറഞ്ഞ് പ്രചരിച്ച വീഡിയോ പെട്ടെന്ന് വൈറലായി. എന്നാല്‍ ഈ വീഡിയോ ഡീപ്പ് ഫേക്കായി തയ്യാറാക്കിയതായിരുന്നു.

രശ്മികയുടെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ‘ഡീപ്പ് ഫേക്ക്’ വീഡിയോയ്‌ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബി അമിതാഭ് ബച്ചന്‍. പ്രചരിച്ചത്. വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി അഭിഷേക് സെ എന്നയാളുടെ ട്വീറ്റ് പങ്കുവച്ചായിരുന്നു അമിതാഭ് ബച്ചന്‍ നിയമനടപടി ആവശ്യപ്പെട്ടത്.

ഇന്ത്യയില്‍ ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ കൃത്യമായ നിയന്ത്രണം വേണമെന്നും ഈ വീഡിയോയില്‍ കാണുന്നത് രശ്മിക അല്ലെന്നും അഭിഷേക് പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ നാല് ലക്ഷം ഫോളോവേഴ്‌സ് ഉള്ള സറാ പട്ടേല്‍ എന്ന ബ്രിട്ടിഷ് ഇന്ത്യന്‍ പെണ്‍കുട്ടിയാണിതെന്നും അഭിഷേക് വക്തമാക്കി.

ഈ ട്വീറ്റ് റീ ട്വീറ്റ് ചെയ്തുകൊണ്ടാണ് ബിഗ് ബി പ്രതികരിച്ചത്. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ നിയമനടപടിയും ബച്ചന്‍ ആവശ്യപ്പെട്ടു. ഗുഡ്‌ബൈ എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനും രശ്മികയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇതിന് മുന്‍പും സറാ പട്ടേലിന്റെ പല വീഡിയോകളും രശ്മികയുടെ മുഖം മോര്‍ഫ് ചെയ്ത് വച്് പ്രചരിപ്പിച്ചിരുന്നു.

Trending

To Top